"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==മരണം==
[[ചിത്രം:Manuscriparmani.jpg|thumb|200px250px|left|യെരെവാനിലെ പുരാതന കയ്യെഴുത്തുപ്രതികളുടെ മറ്റെനദാരൻ ഇൻസ്റ്റിട്യൂട്ട് - മെസ്രോബിന്റെ പ്രതിമയാണ്‌ മുൻപിൽ]]
ഈ സാഹിത്യസം‌രംഭങ്ങളുടെ തിരക്കിലും മെസ്രോബ്, തന്റെ ജനതയുടെ ആത്മീയാവശ്യങ്ങൾ അവഗണിച്ചില്ല. താൻ നേരത്തേ സുവിശേഷം പ്രസംഗിച്ച പ്രദേശങ്ങൾ അദ്ദേഹം വീണ്ടും സന്ദർശിച്ചു. പാത്രിയർക്കീസായിരുന്ന ഐസക്കിന്റെ മരണത്തിനു ശേഷം തന്റെ ജനങ്ങളുടെ ആത്മീയ ഭരണം മെസ്രോബ് ഏറ്റെടുത്തെങ്കിലും ആ സുഹൃത്തിനെ അദ്ദേഹം ആറുമാസം മാത്രമേ അതിജീവിച്ചുള്ളു. അർമീനിയയിലെ വഘാർഷാപ്പാട്ട്(ആധുനിക എജ്മിയാസ്റ്റിൻ) എന്ന സ്ഥലത്താണ്‌ ആണ്‌ മെസ്രോബ് മരിച്ചത്. അഷ്ടാരക്കിൽ നിന്ന് 8 കിലോമീറ്റർ തെക്കുപറിഞ്ഞാറുള്ള ഒഷാഖാൻ ഗ്രാമമാണ്‌ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം. അർമീനിയക്കാർ അദ്ദേഹത്തെ തങ്ങളുടെ ദിവ്യബലിയിൽ അനുസ്മരിക്കുകയും ഫെബ്രുവരി 19 അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/714713" എന്ന താളിൽനിന്ന് ശേഖരിച്ചത്