"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,542 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
==മരണം==
ഈ സാഹിത്യസം‌രംഭങ്ങളുടെ തിരക്കിലും മെസ്രോബ്, തന്റെ ജനതയുടെ ആത്മീയാവശ്യങ്ങൾ അവഗണിച്ചില്ല. താൻ നേരത്തേ സുവിശേഷം പ്രസംഗിച്ച പ്രദേശങ്ങൾ അദ്ദേഹം വീണ്ടും സന്ദർശിച്ചു. പാത്രിയർക്കീസായിരുന്ന ഐസക്കിന്റെ മരണത്തിനു ശേഷം തന്റെ ജനങ്ങളുടെ ആത്മീയ ഭരണം മെസ്രോബ് ഏറ്റെടുത്തെങ്കിലും ആ സുഹൃത്തിനെ അദ്ദേഹം ആറുമാസം മാത്രമേ അതിജീവിച്ചുള്ളു. അർമീനിയയിലെ വഘാർഷാപ്പാട്ട്(ആധുനിക എജ്മിയാസ്റ്റിൻ) എന്ന സ്ഥലത്താണ്‌ ആണ്‌ മെസ്രോബ് മരിച്ചത്. അഷ്ടാരക്കിൽ നിന്ന് 8 കിലോമീറ്റർ തെക്കുപറിഞ്ഞാറുള്ള ഒഷാഖാൻ ഗ്രാമമാണ്‌ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം. അർമീനിയക്കാർ അദ്ദേഹത്തെ തങ്ങളുടെ ദിവ്യബലിയിൽ അനുസ്മരിക്കുകയും ഫെബ്രുവരി 19 അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുകയും ചെയ്യുന്നു.
 
അർമീനിയയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും മെസ്രോബിന്റെ പേരിൽ ഒരു തെരുവെങ്കിലുമുണ്ട്. തലസ്ഥാനമായ യെരെവാനിൽ സോവിയറ്റ് ആധിപത്യത്തിൽ കീഴിൽ [[ലെനിൻ|ലെനിന്റെ]] പേര്‌ നൽകപ്പെട്ടിരുന്ന മുഖ്യതെരുവിന്‌ ഇപ്പോൾ മെസ്രോബിന്റെ പേരാണ്‌. മറ്റെനദാരനിലും, ഒഷാഖാൻ ഗ്രാമത്തിൽ അദ്ദേഹത്തെ സംസ്കരിച്ചിരുന്ന പള്ളിയിലും, ഒഹാനാവൻ ഗ്രാമത്തിനു വടക്ക് അരാഗാത്ത് മലയടിവാരത്തിലെ അക്ഷരമാലയുടെ സ്മാരകത്തിലും മെസ്രോബിന്റെ പ്രതിമകളുണ്ട്. മെസ്രോബിന്റെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ സോവിയറ്റ് ഭരണത്തിൽ കീഴിലും, സോവിയറ്റ് ഭരണത്തിന്റെ തകർച്ചയ്ക്കു ശേഷം സ്വതന്ത്ര അർമീനിയയിലും ഇറങ്ങിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/714694" എന്ന താളിൽനിന്ന് ശേഖരിച്ചത്