"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
 
ഈ പുതിയ സാഹിത്യത്തിന്റെ ആദ്യത്തെ മാതൃകയായത് [[ബൈബിൾ|ബൈബിളിന്റെ]] പരിഭാഷയാണ്‌. പാത്രിയർക്കീസ് ഐസക്ക് സുറിയാനിയിൽ നിന്ന് അർമീനിയൻ ഭാഷയിലേക്കുള്ള ആദ്യത്തെ വേദപുസ്തകവിവർത്തനം ക്രി.വ. 411-ൽ നടത്തിയെന്ന് മെസ്രോബിന്റെ ശിഷ്യൻ കൊറീനിലെ മോസസ് പറയുന്നു. എന്നാൽ ഈ പരിഭാഷ അപര്യാപ്തമായി കരുതപ്പെട്ടതുകൊണ്ടാകാം വേദപുസ്തകത്തിന്റെ ഗ്രീക്ക് പാഠത്തിന്റെ പുതിയ പകർപ്പുകൾക്കായി, എഘേഘിയാറ്റ്സിലെ ജോണും ബാഘിനിലെ ജോസഫും വീണ്ടും വിദേശങ്ങളിൽ യാത്ര ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ വരെ പോയ അവർ ഗ്രീക്കു പാഠത്തിന്റെ വിശ്വസനീയമായമെച്ചപ്പെട്ട പ്രതികളുമായി മടങ്ങിയെത്തി. ഇവയുടേയും അലക്സാണ്ഡ്രിയയിൽ നിന്നുകിട്ടിയ മറ്റു പകർപ്പുകളുടേയും ആശ്രയത്തിൽ ബൈബിൾ ഗ്രീക്കിൽ നിന്ന് അർമീനിയനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിനേയും]] അലക്സാണ്ഡ്രിയയിലെ സഭാപിതാവായിരുന്ന [[ഒരിജൻ|ഒരിജന്റെ]] ബഹുഭാഷാബൈബിളായ ഹെക്സാപ്ലയേയും ആണ്‌ ഈ പരിഭാഷ പ്രധാനമായും ആശ്രയിച്ചത്. അർമീനിയൻ സഭയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഈ പരിഭാഷ പൂർത്തിയായത് ക്രി.വ. 434-ൽ ആണ്‌.
 
 
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്