"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
==രാഷ്ട്രീയപശ്ചാത്തലം==
[[Image:Mastoc.jpg|right|thumb|150px|[[അർമേനിയ|അർമീനിയയുടെ]] തലസ്ഥാനമായ യെരെവാനിലുള്ള കയ്യെഴുത്തുപ്രതികളുടെ പുരാതന മറ്റെനദാരൻ ഇൻസ്റ്റിട്യൂട്ടിലുള്ള മെസ്രോബിന്റെ പ്രതിമ - പ്രതിമയോടൊപ്പമുള്ള ശിലാഫലകത്തിൽ അദ്ദേഹം സൃഷ്ടിച്ച അർമീനിയൻ അക്ഷരമാലയിലെ വലിയ അക്ഷരങ്ങളുടെ ആദിരൂപം കാണാം]]
ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയൻ ക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, കോസ്രോസ് രാജാവിനെ പിന്തുടർന്ന് ക്രി.വ. 394-ൽ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.
 
 
==അക്ഷരമാല==
[[Image:Mastoc.jpg|right|thumb|150px|[[അർമേനിയ|അർമീനിയയുടെ]] തലസ്ഥാനമായ യെരെവാനിലുള്ള കയ്യെഴുത്തുപ്രതികളുടെ പുരാതന മറ്റെനദാരൻ ഇൻസ്റ്റിട്യൂട്ടിലുള്ള മെസ്രോബിന്റെ പ്രതിമ - പ്രതിമയോടൊപ്പമുള്ള ശിലാഫലകത്തിൽ അദ്ദേഹം സൃഷ്ടിച്ച അർമീനിയൻ അക്ഷരമാലയിലെ വലിയ അക്ഷരങ്ങളുടെ ആദിരൂപം കാണാം]]
ഈ താപസജീവിതത്തിനൊടുവിൽ അർമീനിയയിലെ രാജകുമാരനായിരുന്ന ഷാമ്പിത്തിന്റെ പിന്തുണയോടെ അരാക്സസ് നദിതടത്തിലുള്ള ഗോൾത്തിൻ പ്രവിശ്യയിൽ സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയ മെസ്രോബ് അനേകരെ ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നു. എന്നാൽ അർമീനിയൻ ഭാഷയ്ക്ക് സ്വന്തമായൊരു അക്ഷരമാല ഇല്ലാതിരുന്നത് സുവിശേഷവേലയിൽ അദ്ദേഹത്തിനു തടസ്സമായി. ഗ്രീക്ക്, പേർഷ്യൻ, സുറിയാനി അക്ഷരമാലകൾ ഉപയോഗിച്ച് അർമീനിയൻ ഭാഷ എഴുതാറുണ്ടായിരുന്നെങ്കിലും, ആ ഭാഷയ്ക്ക് തനതായിരുന്ന പല സങ്കീർണ്ണശബ്ദങ്ങളുടേയും പ്രകടനത്തിനുള്ള കഴിവ് ആ ലിപികൾക്കില്ലായിരുന്നു. ലിപി ഇല്ലാത്ത അർമീനിയൽ ഭാഷയിൽ എന്നതിനു പകരം സുറിയാനി ഭാഷയിൽ എഴുതപ്പെട്ടിരുന്ന വിശുദ്ധലിഖിതങ്ങളും ആരാധനാവിധികളും ജനസമാന്യത്തിനു അന്യമായി നിന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/714482" എന്ന താളിൽനിന്ന് ശേഖരിച്ചത്