"ഫ്ലൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sl:Fluor
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
ഇതിന്റെ [[അണുസംഖ്യ]] 9-ഉം പ്രതീകം F എന്നുമാണ്. സ്വതന്ത്രാവസ്ഥയിൽ ദ്വയാണുതന്മാത്രയായി (F<sub>2</sub>) സ്ഥിതി ചെയ്യുന്നു. ആവർത്തനപ്പട്ടികയിൽ 17-മത് ഗ്രൂപ്പായ [[ഹാലൊജൻ|ഹാലൊജനുകളുടെ]] കൂട്ടത്തിൽപ്പെട്ട മൂലകമാണ് ഇത്.
 
സാധാരണഗതിയിൽ രാസപ്രവർത്തനത്തിലേർപ്പെടുന്ന മൂലകങ്ങളിൽ [[ഇലക്ട്രോ നെഗറ്റിവിറ്റി]] ഏറ്റവും അധികമുള്ള മൂലകമാണ് ഫ്ലൂറിൻ. ഇതിന്റെ ഇലക്ട്രോ നെഗറ്റിവിറ്റി പോളിങ് പട്ടികയിൽ 3.98 ആണ്. മറ്റു മൂലകങ്ങളുമായി വളരെ പെട്ടെന്ന് രാസപ്രവർത്തനത്തിലേർപ്പെടുന്നു. രാസപ്രവർത്തനത്തിൽ വളരെ കുറവായി മാത്രം ഏർപ്പെടാറുള്ള [[ക്രിപ്റ്റോൺ]], [[സെനോൺ|സിനോൺ‍]], [[റഡോൺ]] മുതലായ [[ഉൽകൃഷ്ടവാതകങ്ങൾ|ഉൽകൃഷ്ടവാതകങ്ങളുമായിപ്പോലും]] ഫ്ലൂറിൻ പ്രവർത്തിക്കുന്നു. എന്നാൽ [[ഹീലിയം]], [[നിയോൺ]], [[ആർഗോൺ]] എന്നീ ഉത്കൃഷ്ടമൂലകങ്ങളുമായി ഫ്ലൂറിൻ നേരിട്ട് സംയോജിക്കുന്നില്ല. വളരെ കുറഞ്ഞ താപനിലയിലും ഹൈഡ്രജനുമായുള്ള ഇതിന്റെ പ്രവർത്തനം സ്ഫോടനം ജനിപ്പിക്കുന്നതാണ്. ലോഹങ്ങൾ, ജലം മുതലായ പദാർത്ഥങ്ങൾ ഈ വാതകത്തിന്റെ മർദ്ദിതപ്രവാഹത്തിൽ തെളിഞ്ഞ ജ്വാലയോടു കൂടി കത്തുന്നു. [[സ്ഫടികം|സ്ഫടികത്തിന്റെ]] ഘടകമായ [[സിലിക്കൺ ഡയോക്സൈഡ്|സിലിക്കൺ ഡയോക്സൈഡു]]മായി അന്തരീക്ഷത്തിലെ ആർദ്രതയുടെ സാന്നിധ്യത്തിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നതിനാൽ, ഫ്ലൂറിൻ നിർമാണത്തിനോനിർമ്മാണത്തിനോ സംഭരിക്കുന്നതിനോ സാധാരണ സ്ഫടികപ്പാത്രങ്ങൾ അനുയോജ്യമല്ല. അതുകൊണ്ട്, [[ഫ്ലൂറോകാർബണുകൾ]] പൂശിയ പ്രത്യേകതരം [[ക്വാർട്സ്]] കുഴലുകളിൽ ആണ് ഫ്ലൂറിൻ സൂക്ഷിക്കുന്നത്. [[ആർദ്രത|ആർദ്രതയേറിയ]] വായുവിന്റെ സാന്നിധ്യത്തിൽ വായുവിലെ ജലാംശവുമായി ഫ്ലൂറിൻ പ്രവർത്തിച്ച് [[ഹൈഡ്രോഫ്ലൂറിക് അമ്ലം]] ഉണ്ടാകുന്നു.
 
[[ഇലക്ട്രോ പോസിറ്റീവ്]] ആയ മൂലകങ്ങളുമായി ഫ്ലൂറിൻ സംയോജിച്ചുണ്ടാവുന്ന സംയുക്തങ്ങളാണ് [[ഫ്ലൂറൈഡുകൾ]]. ഇത്തരം അയോണിക ലവണങ്ങൾ പരൽ രൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. ലോഹങ്ങളുമായുള്ള ഫ്ലൂറിൻ സംയുക്തങ്ങൾക്ക് സ്ഥിരത വളരെയധികമാണ്. (ഉദാ: [[കാത്സ്യം ഫ്ലൂറൈഡ്]])
വരി 27:
 
== സംയുക്തങ്ങൾ ==
[[ജൈവ രസതന്ത്രം|ജൈവസംയുക്തങ്ങളിൽ]] (organic compounds) [[ഹൈഡ്രജൻ]] വരുന്ന ഇടങ്ങളിലെല്ലാം ഫ്ലൂറിനെ പകരമായി നിർത്താം. ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം [[സംയുക്തം|സംയുക്തങ്ങൾ]] ഉണ്ടാകാം. ആവർത്തനപ്പട്ടികയിലെ ഹീലിയം, നിയോൺ എന്നീ രണ്ടുമൂലകങ്ങളൊഴിയുള്ള എല്ലാ മൂലകങ്ങളുമായുള്ള ഫ്ലൂറിൻ സംയുക്തങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
 
[[ഉൽകൃഷ്ടവാതകങ്ങൾ|ഉൽകൃഷ്ടവാതകങ്ങളുമായുള്ള]] ഫ്ലൂറിൻ സംയുക്തങ്ങൾ ആദ്യമായി നിർമ്മിച്ചത് 1962-ൽ [[നീൽ ബാർറ്റ്ലെറ്റ്]] ആണ്. [[ക്സെനോൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ്]] (hexafluoroplatinate, XePtF<sub>6</sub>), ആണ് ഇത്തരത്തിലുള്ള ആദ്യ സംയുക്തം. [[ക്രിപ്റ്റൺ|ക്രിപ്റ്റണിന്റേയും]] [[റഡോൺ|റഡോണിന്റേയും]] ഫ്ലൂറൈഡുകൾ അതിനു ശേഷം നിർമ്മിക്കപ്പെട്ടു. [[ആർഗൺ|ആർഗണിന്റെയും]] ഫ്ലൂറോഹൈഡ്രൈഡ് നിർമ്മിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും. ഈ സംയുക്തത്തിന് [[അതിശീതശാസ്ത്രം|അതിശീത]] താപനിലയിൽ മാത്രമേ നിലനിൽപ്പുള്ളൂ.
"https://ml.wikipedia.org/wiki/ഫ്ലൂറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്