"തർക്കശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: new:तर्क
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
ഘടം (കുടം) ഭൂതലത്തിൽ സംയോഗസംബന്ധേന ഇരിക്കു മ്പോൾ, അതിന്റെ അവയവമായ കപാലത്തിൽ സമവായ സംബന്ധേന ആണ് വർത്തിക്കുന്നത്. ഘടത്തിനും കപാലത്തിനും തമ്മിലുള്ള അവയവാവയവിബന്ധമാണ് സമവായസംബന്ധം. മുണ്ടും നൂലിഴയും തമ്മിലുള്ള ബന്ധവും ഇത്തരത്തിലുള്ളതാണ്. ഓത പ്രോതമായ ഇത്തരത്തിലുള്ള ഭിന്നബന്ധങ്ങളെ പുരസ്കരിച്ച് അവച്ഛേദാവച്ഛിന്നഭാവേന നീണ്ടുപോകുന്ന പ്രതിപാദന ശൈലിയാണ് തർക്കശാസ്ത്രത്തിന്റെ മറ്റൊരു സവിശേഷത. ഒരാൾക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ പൗരത്വം എന്ന ധർമ്മം കൂടിയേ തീരൂ. പൌരനാകട്ടെ-റേഷൻ കാർഡ് ലഭിക്കണമെങ്കിൽ 'ഗൃഹനാഥത്വം' എന്ന ധർമ്മവും വേണം. എന്നാൽ ഈ രണ്ടു കൂട്ടർക്കും 'മനുഷ്യത്വം' എന്ന സമാനധർമ്മവും കാണപ്പെടുന്നു. ഒരു വ്യക്തിയിൽത്തന്നെ പുരുഷത്വം, മനുഷ്യത്വം, യജമാനത്വം, പൗരത്വം എന്നീ ധർമങ്ങൾ പരസ്പരം കലരാതെ സ്വതന്ത്രധർമ്മങ്ങളായി വർത്തിക്കുന്നു എന്നതാണ് തർക്കശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വം.
 
കാര്യകാരണ നിരൂപണമാണ് താർക്കികന്റെ മറ്റൊരു പ്രത്യേകത. ഫലം, പരിണാമം എന്ന് കാര്യത്തിന് അർത്ഥം. കാരണത്തിനാകട്ടെ നിമിത്തകാരണം, സമവായികാരണം, അസമവായികാരണം എന്നു മൂന്ന് ഭേദങ്ങൾ ഉണ്ട്. ഘടനിർമാണത്തിൽഘടനിർമ്മാണത്തിൽ കുടം ഉണ്ടാക്കുന്ന കുലാലൻ നിമിത്തകാരണവും കളിമണ്ണ് സമവായികാരണവും നിർമാണത്തിനുപകരിക്കുന്നനിർമ്മാണത്തിനുപകരിക്കുന്ന ദണ്ഡ്, ചക്രം തുടങ്ങിയവ ഉപകരണങ്ങളുമാണ്.
 
പാശ്ചാത്യതർക്കശാസ്ത്രം ഡിഡക്ഷൻ (Deduction), ഇൻഡക്ഷൻ (Induction) എന്നിങ്ങനെ രണ്ട് പ്രധാന ശാഖകളാകളായിട്ടാണ് വിഭജിക്കപ്പെട്ടിട്ടുളളത്. ഈ ശാഖാവിഭജനം ഭാരതീയ തർക്കശാസ്ത്രത്തിനില്ല. ഭാരതീയരെ സംബന്ധിച്ചിടത്തോളം പരമസത്യത്തെ അറിയുന്നതിനുള്ള ഉപാധിയാണ് തർക്കശാസ്ത്രം. പാശ്ചാത്യ മതമനുസരിച്ച് സത്യത്തിന് - 'ഫാക്റ്റ് ട്രൂത്ത്', 'ലോജിക് ട്രൂത്ത്' എന്നിങ്ങനെ രണ്ട് പിരിവുകളുണ്ട്. പാശ്ചാത്യരീതിയിൽ താർക്കികമായി സത്യമാകുന്നതെല്ലാം യഥാർത്ഥത്തിൽ സത്യമാകണമെന്നില്ല. എന്നാൽ സത്താപ്രധാനമായ നിഗമനങ്ങളിലെത്തിക്കുന്ന അനുമാനത്തോടുകൂടിയതാണ് ഭാരതീയ തർക്കശാസ്ത്രം.
"https://ml.wikipedia.org/wiki/തർക്കശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്