"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 60:
1930-ൽ [[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോനും]] [[മണക്കുളം മുകുന്ദ രാജ|മണക്കുളം മുകുന്ദ രാജയും]] ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് [[കഥകളി]], [[മോഹിനിയാട്ടം]], [[കൂടിയാട്ടം]], [[തുള്ളൽ]], [[പഞ്ചവാദ്യം]] എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന [[ഗുരുകുല സമ്പ്രദായം|ഗുരുകുല സമ്പ്രദായത്തിലാണ്]] ഇവിടെ അദ്ധ്യയനം നടക്കുന്നത്.
 
1957 ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്ട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമാണംനിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
 
സംസ്കൃത പണ്ഡിതനായ [[ഡൊ.കെ.ജി. പൌലോസ്]] ആണ് കേരള കലാമണ്ഡലത്തിന്റെ പ്രഥമ [[വൈസ് ചാൻസിലർ]].
"https://ml.wikipedia.org/wiki/കേരളകലാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്