"ടൈൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 69:
}}
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] വടക്കുഭാഗത്തുള്ള ഒരു നദിയാണ് '''ടൈൻ'''. വടക്കൻ ടൈൻ, തെക്കൻ ടൈൻ എന്നീ നദികൾ സംഗമിച്ചാണ് ടൈൻ നദി രൂപം കൊള്ളുന്നത്. [[നോർതംബർലൻഡ്]] കുന്നുകളിലെ ഹെക്സ്ഹാമിന് പടിഞ്ഞാറ് വച്ച് ഈ നദികൾ സംഗമിക്കുന്നു. തുടർന്ന് 48 കി.മീ. പൂർവദിശയിലേക്കൊഴുകുന്ന ടൈൻനദി [[ടൈൻ മൗത്ത്|ടൈൻ മൗത്തിൻ]] വച്ച് [[നോർത്ത് സീ|നോർത്ത് സീയിൽ]] പതിക്കുന്നു. ഏകദേശം 128 കി.മീ. ആണ് ടൈൻ നദിയുടെ മൊത്തം നീളം. ഡെർവന്റ് , ടീം എന്നിവയാണ് ടൈൻ നദിയുടെ പ്രധാന പോഷകനദികൾ. ബ്ളേഡൻ മുതൽ പതനസ്ഥാനം വരെയുള്ള ഏതാണ്ട് 22.5 കി.മീ. ദൂരം ഈ നദി ഗതാഗത യോഗ്യമാണ്. നിരവധി വ്യവസായശാലകളും, കപ്പൽ നിർമാണകേന്ദ്രങ്ങളുംനിർമ്മാണകേന്ദ്രങ്ങളും ടൈൻനദിയുടെ കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ടൈൻ നദിക്കരയിലെ വ്യാവസായിക മേഖല [[ടൈൻസൈഡ്]] എന്ന പേരിലറിയപ്പെടുന്നു. ന്യൂ കാസിൽ, സൗത്ത് ഷീൽഡ്സ് എന്നിവയാണ് നദിക്കരയിലെ പ്രധാന നഗരങ്ങൾ.
 
{{Euro-geo-stub}}
"https://ml.wikipedia.org/wiki/ടൈൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്