"ആർഗോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
ആർഗണിന്റെ പ്രതീകം Ar എന്നും [[അണുസംഖ്യ]] 18-ഉം ആണ്. [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഉൽകൃഷ്ടവാതകങ്ങളുടെ ഗ്രൂപ്പായ 18-ആം ഗ്രൂപ്പിലെ മൂന്നാമത്തെ അംഗമാണിത്. മറ്റു ഉൽകൃഷ്ടവാതകങ്ങളെപ്പോലെ ആർഗോണിന്റേയും ബാഹ്യതമ ഇലക്ട്രോൺ അറ സമ്പൂർണമാണ്. അതു കൊണ്ടു തന്നെ മറ്റു മൂലകങ്ങളുമായി രാസബന്ധത്തിലേർപ്പെടാതെ സ്ഥിരത പ്രകടിപ്പിക്കുന്ന ഒരു മൂലകമാണിത്. ആർഗോണിന്റെ [[ട്രിപ്പിൾ പോയിന്റ്|ട്രിപ്പിൾ പോയിന്റിനെ]] (83.8058 [[കെൽ‌വിൻ]]) അടിസ്ഥാനപ്പെടുത്തിയാണ് 1990-ലെ [[അന്താരാഷ്ട്ര താപനില മാനകം]] (International Temperature Scale of 1990) ചിട്ടപ്പെടുത്തിയിരിക്കുന്നത്.
 
[[ഓക്സിജൻ]] ജലത്തിൽ ലയിക്കുന്നത്ര അതേ അളവിൽ ആർഗോണും ജലത്തിൽ ലയിക്കുന്നു. വാതകരൂപത്തിലും ദ്രാവകരൂപത്തിലും, നിറമോ, മണമോ, രുചിയോ ഇല്ലാതെ അത്യധികം സ്ഥിരത പുലർത്തുന്ന ഒരു മൂലകമാണിത്. എന്നു മാത്രമല്ല സാധാരണ അന്തരീക്ഷതാപനിലയിൽ ആർഗോണിനെ സ്ഥിരതയുള്ള ഒരു സംയുക്തമാക്കി മാറ്റുക എന്നതും അസാധ്യമാണ്. [[ഹൈഡ്രജൻ ഫ്ലൂറൈഡ്]], ആർഗൺ എന്നിവ സംയോജിപ്പിച്ച് ഓക്സീകരണനില '''0''' ആയതും, വളരെ താഴ്ന്ന ഊഷ്മാവിൽ (40 കെൽവിനു താഴെ) മാത്രം സ്ഥിരതയുള്ളതുമായ ഒരു സംയുക്തമായ [[ആർഗൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF), 2000-ൽ [[ഹെത്സിങ്കി സർവകലാശാല|ഹെത്സിങ്കി സർവകലാശാലയിലെ]] ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓക്സീകരണനില '''+2''' ആയ ഫ്ലൂറോ ആർഗോൺ ധന അയോണുകൾ (ArF<sup>+</sup>) അടങ്ങിയ ലവണങ്ങൾ (ഉദാ: ArF<sup>+</sup> [SbF<sub>6</sub>]<sup>-</sup> - ഫ്ലൂറോആർഗോൺ ഹെക്സാഫ്ലൂറോആന്റിമൊണേറ്റ് , ArF<sup>+</sup> [AuF<sub>6</sub>]<sup>-</sup> - ഫ്ലൂറോആർഗോൺ ഹെക്സാഫ്ലൂറോഓറേറ്റ്) റൂം താപനിലയിൽ സ്ഥിരതയുള്ളവയായിരിക്കാമെന്ന് ചില കണക്കുകൂട്ടലുകൾ പ്രവചിക്കുന്നുണ്ടെങ്കിലും (High-level ''ab initio'' calculations) അവ നിർമിക്കാനുള്ളനിർമ്മിക്കാനുള്ള മാർഗങ്ങളൊന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ആർഗോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്