"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Oltar
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
സൃഷ്ടികർത്താവായ [[ദൈവം|ദൈവത്തോടുളള]] വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമർപ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകർഷകത്വവും ആ കർമത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തിൽ അർപ്പിച്ചുകൊണ്ട് കർമിയാണ് ജനങ്ങൾക്കുവേണ്ടി ഈ അർച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാർഢ്യവും കൊണ്ട് ബലിവസ്തുക്കൾക്കും ബലിപീഠത്തിനും പൂജ്യത വർദ്ധിക്കുന്നു. അതിനാൽ ദേവാലയത്തിൽ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളിൽ സാധാരണയായി അൾത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികൾ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതൽ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേർതിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.
 
ക്രൈസ്തവ അൾത്താരയിൽ വിശുദ്ധ കുർബാന എന്ന ദിവ്യകർമം അനുഷ്ഠിക്കുന്നു. ആദിമക്രിസ്ത്യാനികൾ ഓരോ വീട്ടിലും സമ്മേളിച്ച്, ഒരു മേശ ബലിപീഠമായി ഉപയോഗിച്ച് അപ്പം മുറിച്ച് ഈ കർമം നടത്തിവന്നു. ഭൂഗർഭഗേഹങ്ങളിൽ (catacombs) ഈ ചടങ്ങിന്റെ പല ചിത്രങ്ങളും കാണാനുണ്ട്. അതിൽ ഈ മേശ അർധവൃത്താകൃതിയിലോ പൂർണവൃത്തത്തിലോ ചതുരാകൃതിയിലോ ഒക്കെ കാണുന്നു. ആധുനികകാലത്ത് ഇതു ദീർഘചതുരമായ ഒരു പീഠമായി പരിണമിച്ചിട്ടുണ്ട്. പീഠത്തിന്റെ മുകൾനിരപ്പ് ഒറ്റക്കല്ലു പടുത്തോ അല്ലെങ്കിൽ മധ്യഭാഗത്ത് വലിയ ഒരു കല്ലു പാകിയോ നിർമിക്കുന്നുനിർമ്മിക്കുന്നു. ഈ കല്ലിനടിയിൽ വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ എന്തെങ്കിലും സ്ഥാപിച്ചിരിക്കും. മതമർദനമേറ്റ് മരിച്ച രക്തസാക്ഷികളുടെ ശവകുടീരങ്ങളെ യാഗപീഠമായി ആദിമക്രിസ്ത്യാനികൾ പലപ്പോഴും ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിൽനിന്നു ജനിച്ചതാണ് ഈ പതിവ്.
 
ദിവ്യകർമങ്ങൾ അനുഷ്ഠിക്കുവാൻ ചുമതലപ്പെട്ട വൈദികർക്ക് ഇപ്പോൾ ധാരാളം യാത്രചെയ്യുകയും മിഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടിവരുന്നതുകൊണ്ട് അൾത്താരയായി ഏതു മേശയും ഉപയോഗിക്കാൻ അനുവാദമുണ്ട്. മധ്യത്തിൽ ആശീർവദിച്ച ഒരു കല്ലോ പലകയോ ഒരു തുണിക്കഷണമോ ഉണ്ടായിരിക്കണം എന്നേയുള്ളു. ദൈവശാസ്ത്രപരമായും ചരിത്രപരമായും അൾത്താര വളരെ ലളിതവും ആഡംബരരഹിതവുമായ ഒരു ഘടകം ആണ്. എന്നാൽ മനുഷ്യർ പൂജനീയമായി കരുതുന്നവയെ അലങ്കരിച്ച് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ആകർഷകമാക്കാൻ താത്പര്യം ഉള്ളവരാണ്. അതുകൊണ്ട് എല്ലാ ദേവാലയങ്ങളിലും അൾത്താരകൾ അത്യാകർഷകങ്ങളായ വലിയ കലാശില്പങ്ങളായാണ് പണിതുയർത്തിയിട്ടുള്ളത്. ദീർഘചതുരമായ ഒരു ഉയർന്ന പടി - അത്യാവശ്യമായ അംശം - കഴിഞ്ഞ് അതിനു പിന്നിൽ അതിനെക്കാൾ നീളവും ഉയരവും കൂടിയ ഒന്നുരണ്ട് പടികൾ കൂടി പണിതുയർത്തുന്നു. ആ പടികളുടെ മധ്യഭാഗത്ത് കത്തോലിക്കാദേവാലയങ്ങളിൽ, കൂദാശ ചെയ്ത് ക്രിസ്തുവിന്റെ തിരുശരീരമാക്കിത്തീർത്ത അപ്പം - ബലിവസ്തു - സൂക്ഷിക്കുന്ന 'സക്രാരി' സ്ഥിതി ചെയ്യുന്നു. സക്രാരിയുടെ പിന്നിൽ ക്രിസ്തുവിന്റെ ഒരു ക്രൂശിതരൂപവും ഉണ്ടായിരിക്കും. ദിവ്യപൂജയുടെ സമയത്ത് കത്തിക്കാനുളള മെഴുകുതിരികൾ വഹിക്കുന്ന അലങ്കരിച്ച മെഴുകുതിരിക്കാലുകളും പൂപ്പാത്രങ്ങളുംകൊണ്ട് പീഠത്തിലെ പടികൾ ഭംഗിയായി ക്രമപ്പെടുത്തിയിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലായി. ദേവാലയത്തിന്റെ മുഴുവൻ വീതിയിലും മച്ചുവരെ ഉയരത്തിലും വർണപ്പകിട്ടാർന്ന ശില്പങ്ങളും വിചിത്രവേലകളും ചേർന്ന ഒരു പശ്ചാത്തലം ഉണ്ടായിരിക്കും. അതതു ദേശങ്ങളിലെ വിശ്വാസികൾ പ്രത്യേകമായി ബഹുമാനിക്കുന്ന വിശുദ്ധൻമാരുടെ രൂപങ്ങളും ചില ബലിപീഠങ്ങളിൽ വയ്ക്കാറുണ്ട്.
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്