"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
[[കോവളം|കോവളത്തിനടുത്തുള്ള]] [[ആവാടുതുറ|ആവാടുതുറയിലെ]] '''അയ്യപ്പിള്ള ആശാനാണ്''' രാമകഥപ്പാട്ടിന്റെ കർത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരം [[പത്മനാഭസ്വാമി ക്ഷേത്രം|പത്മനാഭസ്വാമിക്ഷേത്രത്തിൽ]] [[ശീവേലി]] തൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ്‌ ഐതിഹ്യം.<ref name="ref1"/>.
== ഉള്ളടക്കം ==
രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. [[വാൽമീകിരാമായണംവാല്മീകിരാമായണം|വാൽമീകിരാമായണത്തെയാണ്‌വാല്മീകിരാമായണത്തെയാണ്‌]] ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. [[കമ്പരാമായണം|കമ്പരാമായണത്തിൽനിന്ന്]] സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ [[രാമചരിതം|രാമചരിതകാരനെപ്പോലെ]] അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌.
 
[[വിരുത്തം|വിരുത്തവും]] പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. [[വില്ലടിച്ചാൻ പാട്ട്]] പോലെ [[ചന്ദ്രവളയം (സംഗീതോപകരണം)|ചന്ദ്രവളയമെന്ന]] വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.<ref name="ref1"/>. [[എതുക|എതുകയും]] [[മോന|മോനയും]] [[അന്ത്യപ്രാസം|അന്ത്യപ്രാസവുമെല്ലാം]] ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്