"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 29:
കമ്പോളവ്യവസ്ഥയിൽ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉൾക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാൻ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധർമശാസ്ത്രവും കടന്നുവരുന്നു. മേൽപ്പറഞ്ഞ രീതിയിൽ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമർത്യസെൻ നേരിൽ കാണാനിടയായ ബംഗാൾ ക്ഷാമം (1943) എന്ന വൻദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളിൽ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെൻ 1981-ൽ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തിൽ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാൻ സെൻ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുൻഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മർദ ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുമെന്ന് സെൻ വിശ്വസിച്ചു.
 
സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തിൽ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമർത്യസെൻ കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കിൽ പ്രത്യുത്പാദനമേഖലകളിൽ പുത്തൻ ഉണർവുണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇദ്ദേഹം നിർദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെൻ വിശകലനം ചെയ്തിട്ടുണ്ട്. യു.എൻ.ഡി.പി.ക്ക് വേണ്ടി പാകിസ്താനിലെ മഹബുൾ ഉൽ ഹക്കുമായി ചേർന്ന് "മാനുഷിക വികസനസൂചിക"നിർമിക്കാനുംനിർമ്മിക്കാനും സെൻ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിർമാർജ്ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും ഇന്ത്യ പിന്നോക്കം നിൽക്കാനുള്ള പ്രധാന കാരണം ഭരണത്തിൽ വന്ന വീഴ്ചയാണ്. ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും പ്രയോജനങ്ങൾ സ്വീകരിക്കുന്ന അവസരത്തിൽ തന്നെ അതിന്റെ ജനവിരുദ്ധമായ പ്രത്യാഘാതങ്ങൾ നേരിടാൻ വേണ്ട സാമൂഹ്യസുരക്ഷാവലയം സൃഷ്ടിക്കുന്നതിനു കഴിവുള്ള ഒരു ജനാധിപത്യഭരണക്രമമാണ് ഇന്ത്യയിൽ ഉണ്ടാകേണ്ടത് എന്ന് സെൻ പറയുന്നു. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഇവിടെ കൂടുതൽ ലഭ്യമായ തൊഴിൽ ശക്തിസാന്ദ്രമായ വികസനത്തിന് മുൻഗണന നൽകണമെന്ന് സെൻ വാദിച്ചിരുന്നു. വികസനത്തിന് "മാനുഷിക മുഖം"ഉണ്ടാകണമെന്നും ഇദ്ദേഹം ശഠിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/അമർത്യ_സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്