"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉരുട്ടു, വീക്കൻ
(ചെ.)No edit summary
വരി 1:
{{prettyurl|Chenda}}
[[ചിത്രം:Chendaview.jpg|right|thumb|230px|ചെണ്ട]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[തുകൽവാദ്യം|തുകൽവാദ്യോപകരണമാണ്‌]] '''ചെണ്ട'''. ഒരു [[അസുര വാദ്യം]] എന്നാണറിയപ്പെടുന്നത്. കേരളീയ മേളവാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട. കേരളത്തിലെ ഉത്സവങ്ങളിലെയും നാടൻ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. [[കേരളം|കേരളത്തിന്റെ]] എല്ലാ ഭാഗങ്ങളിലും, [[തമിഴ്നാട്|തമിഴ് നാട്ടിലും]], [[കർണാടകം|കർണാടകത്തിന്റെ]] ചില ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ''ചെണ്ടെ'' എന്ന് അറിയപ്പെടുന്നു. [[കഥകളി]], [[കൂടിയാട്ടം]],വിവിധ നൃത്തകലാരൂപങ്ങൾ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. [[കർണാടകം|കർണാടകത്തിലെ]] [[യക്ഷഗാനം]] എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു.
==ചരിത്രം==
==തരങ്ങൾ==
മേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻ‌നിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്‌. [[തായമ്പക|തായമ്പകയിലും]] കഥകളിമേളക്കാരും ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ്‌ വീക്കൻ ചെണ്ട ഉപയോഗിക്കുക.
 
 
[[കഥകളി]], [[കൂടിയാട്ടം]],വിവിധ നൃത്തകലാരൂപങ്ങൾ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. [[കർണാടകം|കർണാടകത്തിലെ]] [[യക്ഷഗാനം]] എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു.
 
== ചെണ്ട ഉപയോഗിക്കുന്ന വിധം ==
ചെണ്ട ചെണ്ടവാദ്യക്കാരുടെ കഴുത്തിൽ ലംബമായി കെട്ടിത്തൂക്കിയിടാറാണ് പതിവ്. രണ്ട്ഒന്നോ രണ്ടോ ചെണ്ടക്കോലുകൾ കൊണ്ട് ചെണ്ടവാദ്യക്കാർ ചെണ്ടയുടെ മുകളിൽ വലിച്ചുകെട്ടിയ തുകലിൽ കൊട്ടുന്നു.
 
== ചെണ്ട നിർമിക്കുന്ന വിധം ==
വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് [[പറ]] എന്നാണ് പേര്. നല്ല മൂപ്പും ആരടുപ്പവും വണ്ണവുമുള്ള പ്ലാവിന്റെ കൊമ്പാണ്‌ പരമ്പരാഗതമായി ഇതിനുപയോഗിക്കുന്നത്.പേരാൽ,അരയാൽ,തെങ്ങ്,പന,കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയും അടുത്തകാലത്തായി ഫൈബർഗ്ലാസ് അക്രിലിക്കും പറ നിർമിക്കാൻ ഉപയോഗിക്കുന്നു. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്.
 
ചെണ്ടയുടെ രണ്ടുവശങ്ങളും [[തുകൽ]] കൊണ്ട് വലിച്ചുകെട്ടിയിരിക്കും.പ്രായം കുറഞ്ഞ പശുവിന്റെയോ കാളയുടേയോ തോലാണ് ഇതിനുപയോഗിക്കുന്നത്. തുകൽ വെള്ളത്തിലിട്ട് കുതിർത്ത് രോമമെല്ലാം കളഞ്ഞെടുക്കും. പിന്നെ എല്ലാ ഭാഗത്തും ഒരേ കനം വരുന്ന വിധം തുകൽ ചീകിയെടുക്കണം.ഇനി ഇതുപയോഗിച്ച് ചെണ്ടക്കുറ്റി പൊതിയാം.
 
ചെണ്ടയുടെ രണ്ടറ്റത്തുമുള്ള വളയം ഉണ്ടാക്കാനുപയോഗിക്കുന്നത് മുളയാണ്.ഇതിലാണ് തുകൽ ഉറപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്