"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
ബാബിലോണിലെ പ്രവാസത്തിനു ശേഷം ദേവാലയത്തിന്റെ പുനസ്ഥാപനാവസരത്തിലും ദേവാലയത്തിലെ പാത്രങ്ങളല്ലാതെ, മെനൊരായോ പത്തു വിളക്കുകാലുകളോ ബാബിലോണിൽ നിന്ന് തിരികെ കൊണ്ടുവന്നതായി പറയുന്നില്ല.<ref>എസ്രാ 1:9-10</ref> എന്നാൽ ക്രി.മു. 169-ൽ ദേവാലയത്തിന്റെ പവിത്രതയെ ലംഘിച്ച യവനരാജാവ് അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ മെനൊരാ എടുത്തുകൊണ്ടുപോയതായി പഴയനിയമത്തിലെ അപ്പോക്രിഫൽ ഗ്രന്ഥമായ മക്കബായരുടെ ഒന്നാം പുസ്തകം പറയുന്നതിൽ നിന്ന്<ref>1 മക്കബായർ 10:3</ref> പുനർനിർമ്മിതമായ ദേവാലയത്തിൽ മെനൊരാ ഉണ്ടായിരുന്നെന്ന് കരുതാം. അന്തിയോക്കസിനെതെരായുള്ള യഹൂദരുടെ വിജയകരമായ ചെറുത്തു നില്പിനെ തുടർന്ന് നടന്ന ദേവാലയത്തിന്റെ പുനർപ്രതിഷ്ഠയുടെ അവസരത്തിൽ, മക്കബായ നേതാവായ യൂദാ ദേവാലയത്തിന്‌ പുതിയ മെനൊരാ നൽകി.<ref>1 മക്കബായർ 4:49-50, 2 മക്കബായർ 10:3</ref>
 
 
ക്രി.വ. 70-ൽ യഹൂദരുടെ ദേവാലയം നശിപ്പിച്ച റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ [[ജോസെഫസ്]] പറയുന്നു.
ക്രി.വ. 70-ൽ യഹൂദരുടെ ദേവാലയം നശിപ്പിച്ച റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ [[ജോസെഫസ്]] പറയുന്നു. മെനൊരയുടെ ഇന്നു ലഭ്യമായ ചിത്രീകരണങ്ങളിൽ ഏറ്റവും പുരാതനമായത്, ക്രിസ്തുവർഷം 70-ലെ യഹൂദകലാപത്തിനെതിരെ സേനാധിപനായ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം നേടിയ വിജയത്തിന്റേയും ദേവാലയം നശിപ്പിച്ചതിന്റേയും സ്മരണയ്ക്കായി റോമിൽ സ്ഥാപിച്ചിരിക്കുന്ന തീത്തൂസിന്റെ കമാനം(Arch of Titus) എന്ന സ്മാരകത്തിലുള്ളതാണ്‌‌. ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, യഹൂദമതത്തിന്റെ പ്രതീകമായി ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം.<ref name= Birnbaum366/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്