"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
മെനൊരായുടെ ശാഖകളെ അർദ്ധവൃത്തത്തിൽ ചിത്രീകരിക്കുക പതിവാണ്‌. എന്നാൽ മദ്ധ്യയുഗങ്ങളിലെ യഹൂദചിന്തകരായ [[രാശി|രാശിയും]]<ref>Exodus 25:32</ref> [[മൈമോനിഡിസ്|മൈമോനിഡിസും]], അവയെ നേർക്കുനേരുള്ളവയായി കണ്ടെന്ന് മൈമോനിഡിസിന്റെ പുത്രൻ അവ്രാഹം പറയുന്നു.<ref>Commentary on Exodus, ch 7</ref>മറ്റു യഹൂദചിന്തകന്മാരൊന്നും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.<ref>See ''Likutei Sichot'' vol 21 pp 168-171</ref>
 
മെനോരാ നേരിൽ കണ്ടിട്ടുള്ള ചിത്രകാരന്മാരുൾപ്പെടെയുള്ളവർ അവശേഷിപ്പിച്ചിട്ടുള്ള പുരാവസ്തുസംബന്ധമായ തെളിവുകൾ പിന്തുടർന്നാൽ, അതിന്റെ ശാഖകൾ നേർക്കുള്ളവയോ അർദ്ധവൃത്തമോ ആയിരുന്നില്ലെന്നും വർത്തുളമായിരുന്നെന്നും(elliptical) അനുമാനിക്കേണ്ടി വരും.<ref >Mandel, Seth [http://www.aishdas.org/avodah/vol12/v12n065.shtml#12 ''The shape of the Menorah of the Temple''] Avodah Mailing List, Vol 12 Num 65</ref> മെനൊരയുടെ ഇന്നു ലഭ്യമായ ചിത്രീകരണങ്ങളിൽ ഏറ്റവും പുരാതനമായത്, ക്രിസ്തുവർഷം 70-ലെ യഹൂദകലാപത്തിനെതിരെ സേനാധിപനായ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം നേടിയ വിജയത്തിന്റേയും ദേവാലയം നശിപ്പിച്ചതിന്റേയും സ്മരണയ്ക്കായി റോമിൽ സ്ഥാപിച്ചിരിക്കുന്ന തീത്തൂസിന്റെ കമാനം(Arch of Titus) എന്ന സ്മാരകത്തിലുള്ളതാണ്‌‌. ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, യഹൂദമതത്തിന്റെ പ്രതീകമായി ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം.<ref name= Birnbaum366/>
 
മെനൊരായുടെ ആകൃതി, പലസ്തീനയിൽ കാണാറുള്ള സാൽ‌വിയ പലസ്തീന എന്ന ചെടിയുടെ രൂപത്തെ അനുസ്മരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref >[[Jewish_Theological_Seminary_of_America|JTS]] [http://www.jtsa.edu/PreBuilt/ParashahArchives/5765t/behaalothekha.shtml Taste of Torah commentary, 18 June 2005]</ref>പുറപ്പാടിന്റെ പുസ്തകത്തിലെ മെനൊരാ വിവരണത്തിലെ സസ്യസംബന്ധിയായ ബിംബങ്ങൾ ഉല്പത്തി പുസ്തകത്തിലെ (botanical motifs) ജീവന്റെ വൃക്ഷത്തെ അനുസ്മരിപ്പിച്ചേക്കാമെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി പറയുന്നു<ref name = "oxford"/>
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്