"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
ബാബിലോണിലെ പ്രവാസത്തിനു ശേഷം ദേവാലയത്തിന്റെ പുനസ്ഥാപനാവസരത്തിലും ദേവാലയത്തിലെ പാത്രങ്ങളല്ലാതെ, മെനൊരായോ പത്തു വിളക്കുകാലുകളോ ബാബിലോണിൽ നിന്ന് തിരികെ കൊണ്ടുവന്നതായി പറയുന്നില്ല.<ref>എസ്രാ 1:9-10</ref> എന്നാൽ ക്രി.മു. 169-ൽ ദേവാലയത്തിന്റെ പവിത്രതയെ ലംഘിച്ച യവനരാജാവ് അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ മെനൊരാ എടുത്തുകൊണ്ടുപോയതായി പഴയനിയമത്തിലെ അപ്പോക്രിഫൽ ഗ്രന്ഥമായ മക്കബായരുടെ ഒന്നാം പുസ്തകം പറയുന്നതിൽ നിന്ന്<ref>1 മക്കബായർ 10:3</ref> പുനർനിർമ്മിതമായ ദേവാലയത്തിൽ മെനൊരാ ഉണ്ടായിരുന്നെന്ന് കരുതാം. അന്തിയോക്കസിനെതെരായുള്ള യഹൂദരുടെ വിജയകരമായ ചെറുത്തു നില്പിനെ തുടർന്ന് നടന്ന ദേവാലയത്തിന്റെ പുനർപ്രതിഷ്ഠയുടെ അവസരത്തിൽ, മക്കബായ നേതാവായ യൂദാ ദേവാലയത്തിന്‌ പുതിയ മെനൊരാ നൽകി.<ref>1 മക്കബായർ 4:49-50, 2 മക്കബായർ 10:3</ref>
 
ക്രി.വ. 70-ൽ യഹൂദരുടെ ദേവാലയം നശിപ്പിച്ച റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ [[ജോസെഫസ്]] പറയുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്