"ജനകീയാസൂത്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kr^ --ശ്രി
ഒരു ആമുഖം
വരി 1:
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് [[കേരളം|കേരളത്തിൽ]] 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.
 
സ്വാതന്ത്ര്യത്തിനു ശേഷം [[കേരളം|കേരളത്തിൽ]] 8 [[പഞ്ചവത്സര പദ്ധതി|പഞ്ചവൽസര പദ്ധതികൾ]] പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് '''ജനകീയാസൂത്രണ പ്രസ്ഥാനം''' എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്. 1996 [[ആഗസ്റ്റ് 17]]ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്<ref>വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998(എം.പി പരമേശ്വരൻ,കേരള ശാസ്ത്ര സാഹിത്യ പരിഷത്)</ref>. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ. എം. എസിന്റെ]] നേത്രുത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി [[ഇ.കെ. നായനാർ|ഇ. കെ നായനാർ]], പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. [[കേരള സംസ്ഥാന ആസൂത്രണ ബോർഡ്|ആസൂത്രണ ബോർഡ്]] ഉപാദ്ധ്യക്ഷൻ [[ഐ.എസ്. ഗുലാത്തി|ഐ.എസ്. ഗുലാത്തിയുടെ]] മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
==പ്രധാന ലക്ഷ്യങ്ങൾ==
*ത്രിതല പഞ്ചായത്തുകളെ യഥാർഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സർക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക.
*നാൾക്കുനാൾ വർദ്ധിച്ചു വന്നിരുന്ന അധികാര കേന്ദ്രീകരണത്തിന് പകരം അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിക്കുക.
 
 
 
 
 
 
==അവലംബം==
<references/>
 
{{kerala-stub}}
[[en:Peoples Planning in Kerala]]
"https://ml.wikipedia.org/wiki/ജനകീയാസൂത്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്