"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, കിഴക്കുഭാഗങ്ങള്‍ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു പാല സാമ്രാജ്യം. പ്രധാനമായും ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവരുടെ അധികാരപരിധിയില്‍ വന്നിരുന്നത്. ([[ബംഗാളി]] ഭാഷയില്‍ ''പാല'' എന്ന പദത്തിന്റെ അര്‍ത്ഥം পাল ''pal'' സംരക്ഷകന്‍ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നു.
 
[[ഗോപാലന്‍ (പാലരാജാവ്)|ഗോപാലന്‍]] ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകന്‍. [[ബംഗാള്‍|ബംഗാളിലെ]] ആദ്യ സ്വതന്ത്ര രാ‍ജാവായിരുന്നു ''ഗോപാലന്‍''. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ എ.ഡി. 750-ല്‍ ആണ് ഗോപാലന്‍ അധികാരത്തില്‍ വന്നത്. [[ബംഗാള്‍]] മുഴുവന്‍ തന്റെ അധികാരപരിധി ഗോപാലന്‍ വ്യാപിപ്പിച്ചു. എ.ഡി. 750 മുതല്‍ 770 വരെ ഗോപാലന്‍ ഭരിച്ചു. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായ ''ധര്‍മ്മപാലന്‍'' (എ.ഡി. 770 - 810), ''ദേവപാലന്‍'' (810 - 850) എന്നിവര്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. [[സേന സാമ്രാജ്യം|സേന സാമ്രാജ്യത്തിന്റെ]] ആക്രമണത്തെ തുടര്‍ന്ന് പാലര്‍ 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.
 
[[ബുദ്ധമതം|ബുദ്ധമതത്തിലെ]] [[മഹായാന സമ്പ്രദായം|മഹായാന]], [[വജ്രയാന സമ്പ്രദായം|വജ്രായന]] സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നവര്‍ ആയിരുന്നു പാല രാ‍ജാക്കന്മാര്‍. [[കാനൂജ്]] രാജ്യത്തിലെ [[ഗഹദ്വാലര്‍|ഗഹദ്വാലരുമായി]] ഇവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിര്‍മ്മിതികളും ഇവര്‍ നിര്‍മ്മിച്ചു. [[നളന്ദ]], [[വിക്രമശില]] എന്നീ സര്‍വ്വകലാശാലകളെ ഇവര്‍ പരിപോഷിപ്പിച്ചു. ഇവര്‍ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതാണ് [[റ്റിബറ്റന്‍ ബുദ്ധമതം|റ്റിബെറ്റന്‍ ബുദ്ധമതത്തിന്റെ]] ഉല്‍ഭവ കാരണം എന്ന് കരുതുന്നു.
{{Middle kingdoms of India}}
 
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്