"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 41:
സാധാരണ ഹജ്ജ് സംഘങ്ങളിലൂടെയും സ്വന്തമായും ഹജ്ജിനു പോവാറുണ്ട്. ഹജ്ജിനു പോവാൻ പ്രത്യേക ഹജ്ജ് വിമാനങ്ങൾ തന്നെ നിലവിലുണ്ട്. [[കപ്പൽ]] മാർഗ്ഗവും ഹജ്ജിനു പോവാൻ പല രാജ്യങ്ങളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടാണ് പുരുഷന്മാർ ഹജ്ജിനു പോവുന്നത്. ഇതിൽ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. ഇത് ത്വവാഫിന്റെ സമയത്ത് പൂണൂൽ ധരിക്കുന്നത് പോലെ ധരിക്കും. അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം. സ്ത്രീകൾ അവരുടെ സാധാരണ [[ഹിജാബ്]] ധരിച്ചാൽമതി (മുൻ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറയുന്ന രൂപത്തിൽ). അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി. ഇഹ്റാം കെട്ടുന്നതോടു കൂടി ഹജ്ജിൽ പ്രവേശിച്ചു. ഹജ്ജിൻ ഇഹറാം കെട്ടിയാൽ പിന്നെ നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.
ഹജ്ജിന്റെ കർമ്മങ്ങൾ താഴെ പറയുന്നവ ആണു<ref>http://www.vazhi.org/Teachings/Hajjchart.pdf</ref>:
*നിശ്ചിത മീകാത്തുകളിൽ‌ വെച്ച് ഇഹ്‌റാം ചെയ്യുക.
*[[കഅബ|കഅബയെ]] ഏഴു പ്രാവശ്യം അപ്രദക്ഷിണം വെക്കുക.
*ഘനവടിവുള്ള ഈ കെട്ടിടത്തെ മുൻ നിർത്തി പ്രാർഥിക്കുക.
Line 91 ⟶ 92:
==== തവാഫുൽ വിദ ====
മക്ക വിടുന്നതിനു മുൻപ് തീർത്ഥാടകർ വിടവാങ്ങൽ തവാഫ് നിർവ്വഹിക്കും. ഇതാണ് താവാഫുൽ വിദാ
 
== മദീന സന്ദർശനം ==
[[മദീന]] സന്ദർശനം ഹജ്ജിന്റെ ഭാഗമല്ല. എങ്കിലും ഹജ്ജിനു പോകുന്നവരിൽ പലരും മദീനയിലെ റൗള ശരീഫും [[മസ്ജിദുന്നബവി|മസ്ജിദുന്നബവിയും]] സന്ദർശനം നടത്താറുണ്ട്. [[തീർത്ഥാടനം]] [[സുന്നത്ത്|സുന്നത്തുള്ള]] മൂന്നു പള്ളികളിലൊന്നാണ്‌ [[മസ്ജിദുന്നബവി]]. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ്‌ റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോൾ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്<ref>{{cite book |last= ഇമാം|first= ബുഖാരി|authorlink= ഇമാം ബുഖാരി|coauthors= |title= [[സ്വഹീഹുൽ ബുഖാരി]]|quote= എന്റെ വീടിന്റേയും മിമ്പറിന്റേയുമിടക്കുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ് (2:21:287)|year= |publisher= |location= |isbn= }}</ref>. ഇവിടെ വച്ചുള്ള നമസ്കാരം കൂടുതൽ പുണ്യകരമാണ്‌. മുഹമ്മദ് നബിയുടെ [[ഖബർ]] [[മസ്ജിദുന്നബവി|മസ്ജിദുന്നബവിക്കുള്ളിലാണ്‌]] ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്