"മുജദ്ദിദി കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമീർ [[അമാനുള്ള ഖാൻ|അമാനുള്ളയുടെ]] പരിഷ്കരണനടപടികളെ എതിർത്തിരുന്നവരിൽ പ്രധാനികളായിരുന്നു മുജാദ്ദിദി കുടുംബാംഗങ്ങൾ. ഈ കുടുംബത്തിലെ ഫസൽ മുഹമ്മദ്, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമർ എന്നിവരായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=279-280|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA279#v=onepage&q=&f=false}}</ref>
== ചരിത്രം ==
പതിനാറ്‌ പതിനേഴ് നൂറ്റാണ്ടുകളിൽ മുഗൾ ഭരണത്തിലായിരുന്ന ഇന്ത്യയിൽ ജീവിച്ചിരുന്ന പരിഷ്കരണവാദിയായിരുന്ന [[സൂഫി]], [[ഷേഖ് അഹമ്മദ് സിർഹിന്ദി|ഷേഖ് അഹമ്മദ് സിർഹിന്ദിയുടെ]] പരമ്പരയിൽപ്പെട്ടവരാണ് മുജാദ്ദിദി കുടുംബം. സിർഹിന്ദിയുടെ ഒരു പിൻ‌ഗാമി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഫ്ഗാനിസ്താനിലെത്തുകയും [[കാബൂൾ|കാബൂളിലെ]] [[ശോർ ബസാർ|ശോർ ബസാറിൽ]] ഒരു സൂഫി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശ്രമത്തിലെ മുഖ്യൻ, '''ശോർ ബസാറിലെ ഹസ്രത് സാഹിബ്''' എന്ന് അറിയപ്പെട്ടുപോന്നു.<ref name=afghans17/>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മുജദ്ദിദി_കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്