"മുജദ്ദിദി കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വിഭാഗങ്ങളിലെ നേതൃനിരയിലുള്ള ഒരു കുടുംബമാണ് '''മുജാദ്ദിദി കുടുംബം'''. രാജ്യത്ത് മതപരമായ കാര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇവർ, 1980കളിൽ [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] ഒരു പ്രധാനപ്രതിരോധവിഭാഗത്തെ നയിച്ചിരുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമീർ [[അമാനുള്ള ഖാൻ|അമാനുള്ളയുടെ]] പരിഷ്കരണനടപടികളെ എതിർത്തിരുന്നവരിൽ പ്രധാനികളായിരുന്നു മുജാദ്ദിദി കുടുംബാംഗങ്ങൾ. ഈ കുടുംബത്തിലെ ഫസൽ മുഹമ്മദ്, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമർ എന്നിവരായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=279-280|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA279#v=onepage&q=&f=false}}</ref>
== ചരിത്രം ==
 
പതിനാറ്‌ പതിനേഴ് നൂറ്റാണ്ടുകളിൽ മുഗൾ ഭരണത്തിലായിരുന്ന ഇന്ത്യയിൽ ജീവിച്ചിരുന്ന പരിഷ്കരണവാദിയായിരുന്ന സൂഫി, ഷേഖ് അഹമ്മദ് സിർഹിന്ദിയുടെ പരമ്പരയിൽപ്പെട്ടവരാണ് മുജാദ്ദിദി കുടുംബം. സിർഹിന്ദിയുടെ ഒരു പിൻ‌ഗാമി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഫ്ഗാനിസ്താനിലെത്തുകയും കാബൂളിലെ ശോർ ബസാറിൽ ഒരു സൂഫി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശ്രമത്തിലെ മുഖ്യൻ, ശോർ ബസാറിലെ ഹസ്രത് സാഹിബ് എന്ന് അറിയപ്പെട്ടുപോന്നു.<ref name=afghans17/>
== അവലംബം ==
{{reflist}}
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ]]
"https://ml.wikipedia.org/wiki/മുജദ്ദിദി_കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്