"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 18:
# അനവധി ജോലികൾ ചെയ്യാൻ കഴിവുള്ള സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകളിൽ നിന്നും വിപരീതമായി എംബഡഡ് സംവിധാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് നിശ്ചിതമായ ജോലികൾ ചെയ്യുന്നതിനു വേണ്ടിയായിരിക്കും. ചില എംബഡഡ് സംവിധാനങ്ങൾ റിയൽ ടൈം ജോലികൾ നിർവഹിക്കുവാൻ വേണ്ടിയുള്ളതായിരിക്കും. ചിലവയാകട്ടെ യന്ത്രഭാഗങ്ങളുടെ സങ്കീർണ്ണത കുറക്കാൻ വേണ്ടിയുള്ളതായിരിക്കും.
# എംബഡഡ് സംവിധാനങ്ങൾ എപ്പോഴും സ്വതന്ത്രമായി ഒറ്റക്ക് നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും ആയിരിക്കണമെന്നില്ല. മറ്റേതെങ്കിലും ജോലി ചെയ്യുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംബഡഡ് സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് [[ഗ്ഗിബ്സൺ റോബോട്ട് ഗിത്താർ|ഗ്ഗിബ്സൺ റോബോട്ട് ഗിത്താറിൽ]] ഉപയോഗിക്കുന്ന ഒരു എംബഡഡ് സംവിധാനം ചെയ്യുന്നത് ഗിത്താറിന്റെ ശ്രുതി ക്രമപ്പെടുത്തുക എന്ന ജോലിയാണ്. എന്നാൽ സംഗീതം പുറപ്പെടുവിക്കുക എന്നതാണല്ലോ ഗിത്താർ എന്ന ഉപകരണം ചെയ്യുന്ന ജോലി. അതു പോലെ തന്നെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എംബഡഡ് സംവിധാനങ്ങൾ ചെറിയ ജോലികൾ ചെയ്യുന്ന ഉപ സംവിധാനങ്ങൾ ആയിരിക്കും.
# എംബഡഡ് സംവിധാനങ്ങളിലെ പ്രോഗ്രാമുകളെ [[ഫേംവെയർ|ഫേംവേറുകൾ(firmware)]] എന്നാണ് വിളിക്കുക. റോമുകളിലോ ഫ്ലാഷ് മെമ്മറികളിലോ ആയിരിക്കും ഇവ സൂക്ഷിക്കുക. എംബഡഡ് സംവിധാനങ്ങൾക്ക് വളരെ ക്ലിപ്തമായ ഹാർഡ് വെയറുകളേ ഉണ്ടാകൂ. പ്രദർശിനി, കീബോർഡ് മുതലായവ ചിലപ്പോൾ മാത്രമേ ഉണ്ടാകൂ. ഉണ്ടെങ്കിൽ തന്നെ മിക്കവാറും ചെറുതായിരിക്കും. അതു പോലെ തന്നെ വളരെ കുറച്ച് മാത്രം മെമ്മറിയേ ഇവക്കുണ്ടാകൂ.
 
== അവലംബം ==
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്