"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
 
ഈ കൃതിയിൽ അഗസ്തീനോസ് തന്റെ "പാപപങ്കിലമായ" യൗവ്വനവും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനവും വിവരിക്കുന്നു. ദൈവത്തെ സംബോധന ചെയ്ത് എഴുതിയിരിക്കുന്ന ഈ കൃതിയിൽ, പാപത്തിൽ മുഴുകി അധാർമ്മികമായി കഴിച്ച തന്റെ ഭൂതകാലത്തെക്കുറിച്ച് [[അഗസ്റ്റിൻ|അഗസ്തീനോസ്]] പശ്ചാത്താപം പ്രകടിപ്പിക്കുന്നു. ഒരു ലക്ഷം വാക്കുകളുടെ ദൈർഘ്യമുള്ള മനസ്താപപ്രകരണമെന്ന്(act of contrition) ചരിത്രകാരൻ [[വിൽ ഡുറാന്റ്]] ഈ കൃതിയെ വിശേഷിപ്പിക്കുന്നു.{{Ref_label|ക|ക|none}} ലൈംഗികപാപങ്ങളെക്കുറിച്ച് പശ്ചാത്താപിക്കുന്ന ഗ്രന്ഥകാരൻ, ലൈംഗികസദാചാരത്തിന്റെ പ്രാധാന്യം ഈ കൃതിയിൽ എടുത്തുപറയുന്നു. [[മനിക്കേയവാദം|മനിക്കേയവാദത്തിന്റേയും]] [[ജ്യോതിഷം|ജ്യോതിഷത്തിന്റേയും]] മറ്റും സ്വാധീനത്തിൽ വന്നതിനും അദ്ദേഹം മാപ്പു ചോദിക്കുന്നുണ്ട്. [[ജ്യോതിഷം|ജ്യോതിഷത്തിലുള്ള]] വിശ്വാസത്തിൽ നിന്ന് തന്നെ വ്യതിചലിപ്പിക്കുന്നതിൽ സുഹൃത്ത് നെബ്രിഡിയസ് വഹിച്ച പങ്കും, [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനത്തിന്‌ മിലാനിലെ മെത്രാൻ [[അംബ്രോസ്]] ഉപകരണമായതും എല്ലാം അദ്ദേഹം വിവരിക്കുന്നു. അഗസ്തീനോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന അമ്മ മോനിക്ക ഈ കൃതിയിൽ ഒരു സജീവസാന്നിദ്ധ്യമാണ്‌.
 
==രൂപരേഖ==
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്