"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: br, bs, ca, cs, da, de, es, fi, fr, gl, he, it, ja, ko, nl, no, pl, pt, ru, sv
വരി 26:
 
==സ്മരണകൾ==
[[മുലപ്പാൽ|മുലപ്പാലിനൊപ്പം]] സ്വാംശീകരിച്ച ലത്തീൻ ഭാഷയിൽ അനായാസം പ്രാവീണ്യം നേടിയ തനിക്ക്‌, അദ്ധ്യാപകന്മാർ അടികൊടുത്തു പഠിപ്പിച്ച [[ഗ്രീക്ക് ഭാഷ]] ഒരിക്കലും പൂർണ്ണമായി വഴങ്ങാതിരുന്ന കാര്യം അഗസ്തീനോസ് സൂചിപ്പിക്കുന്നുണ്ട്. നിർബ്ബന്ധത്തേയും ശിക്ഷയോടുള്ള ഭയത്തേയുംകാൾ സ്വന്തവും സ്വതന്ത്രവുമായ ജിജ്ഞാസയാണ്‌ വിദ്യാഭ്യാസത്തിനു പറ്റിയ ഉപാധിയെന്ന് ഇതിനെ അടിസ്ഥാനമാക്കി അഗസ്തീനോസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ശിക്ഷയ്ക്ക് വിദ്യാഭ്യാസത്തിലുള്ള സ്ഥാനത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല. സ്വാതന്ത്ര്യം വഴിതെറ്റിപ്പോകാതിരിക്കാൻ ശിക്ഷണം ആവശ്യമാണെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്.<ref>കൺഫെഷൻസ്, ഒന്നാം പുസ്തകം, പതിനാനാലാം അദ്ധ്യായം(പുറം 40)</ref> കൂടുതൽ കണിശവും നിർ‌വചിതവുമായ നിയമങ്ങൾ പിന്തുടരുന്ന ശാസ്ത്രമെന്ന നിലയിൽ സ്കൂളിൽ തന്റെ ഇഷ്ടവിഷയം ഗണിതമായിരുന്നെന്ന് ഈ കൃതിയിൽ അഗസ്തീനോസ് വെളിപ്പെടുത്തുന്നുണ്ട്. രാത്രി, നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന താനും കൂട്ടുകാരും ഒരിക്കൽ വീടിനടുത്തുള്ളൊരു തോട്ടത്തിലെ [[പേര|പേരമരത്തിലെ]] കായ്കൾ മുഴുവൻ മോഷ്ടിച്ചകാര്യം ഏറെ കുറ്റബോധത്തോടെ ആഗസ്തീനോസ് എഴുതുന്നുണ്ട്. വിശന്നിട്ടോ അതിലും നല്ല പഴം വീട്ടിൽ തന്നെ ഇല്ലതിരുന്നിട്ടോ ആല്ലാതെ, വെറുതേ രസത്തിനു വേണ്ടി നടത്തിയ ആ മോഷണത്തെ തിന്മയിലേയ്ക്കുള്ള തന്റെ ചായ്‌വിന്‌ തെളിവായാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. വിവരിക്കാനാവത്ത ദുഷ്ടതയായി ആ പ്രവൃത്തിയെ ചിത്രീകരിച്ച് അതിനെപ്പറ്റി പരിതാപിക്കാനായി അദ്ദേഹം ആത്മകഥയിൽ ഏഴദ്ധ്യായങ്ങൾ മാറ്റിവച്ചിരിക്കുന്നു.<ref name = "russel1">[[ബെർട്രാൻഡ് റസ്സൽ]], പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം(പുറങ്ങൾ 344-352)</ref>{{Ref_label|ക|ക|none}} സമീപനഗരമായ മദോരയിലെ പഠനം പൂർത്തിയാക്കിയതിനുശേഷം കാർത്തേജിൽ ഉന്നതപഠനത്തിനു പോകുന്നതിനു മുൻപ് വീട്ടിൽ കഴിഞ്ഞ നാളുകളിൽ, മകൻ നഗരത്തിലെ റോമൻ സ്നാനസങ്കേതങ്ങൾ സന്ദർശിക്കുന്നതറിഞ്ഞ അച്ഛൻ, തനിക്കു പേരക്കിടാങ്ങളുണ്ടാകാൻ പോകുന്നുവെന്നതിന്റെ സൂചനയായി അതിനെ സന്തോഷപൂർ‌വം അമ്മയെ അറിയിച്ച കാര്യവും അദ്ദേഹം എഴുതുന്നു. അമ്മയാകട്ടെ മകന്റെ ഈ "സദാചാരഭ്രംശത്തിൽ" ദുഖിച്ചു.<ref>കൺഫെഷൻസ്, രണ്ടാം പുസ്തകം, ആറാം അദ്ധ്യായം, ഫാ.കുരിയാക്കോസ് ഏണേക്കാട്ടിന്റെ പരിഭാഷ(പുറം 52)</ref>
 
==തത്ത്വചിന്ത==
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്