"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==അവലോകനം==
 
പാശ്ചാത്യലോകത്തെ ആദ്യത്തെ ആത്മകഥയായി കണക്കാക്കപ്പെടുന്ന കൺഫെഷൻസ് മദ്ധ്യയുഗങ്ങളുടെ ആയിരത്തോളം വർഷം, ക്രിസ്തീയലേഖകന്മാരെ ഏറെ സ്വാധീനിച്ച ഒരു മാതൃകയായി നിലകൊണ്ടു. [[ദൈവനഗരം]] എന്ന ബൃഹദ്‌രചനയും, [[ത്രിത്വം|ദൈവികത്രിത്വത്തെക്കുറിച്ചുള്ള]] De Trinitate എന്ന പ്രഖ്യാതകൃതിയും ഉൾപ്പെടെ, അഗസ്തീനോസിന്റെ പ്രധാനരചനകളെല്ലാം വെളിച്ചം കണ്ടത് കൺഫെഷൻസിനു ശേഷമാണ്‌. [[പെലേജിയനിസം|പെലേജിയനിസത്തിനും]] [[ഡോണറ്റിസം|ഡോണറ്റിസത്തിനും]] മറ്റും എതിരായുള്ള ഗ്രന്ഥകാരന്റെ ചരിത്രപ്രാധാന്യമുള്ള ആശയസമരങ്ങളുടെ കാലവും കൺഫെഷൻസിന്റെ രചനയ്ക്കു ശേഷമാണ്‌. 76 വർഷം ജീവിച്ച അഗസ്തീനോസിന്റെ നാല്പതു വയസ്സിനു മുൻപുവരെയുള്ള കഥ മാത്രം പറയുന്ന ഈ രചന ഒരു സമ്പൂർണ്ണ ആത്മകഥയുടെ അടുത്തെങ്ങും എത്തുന്നില്ല. എങ്കിലും അഗസ്തീനോസിന്റെ ചിന്തയുടെ വികാസത്തിന്റെ സമ്പൂർണ്ണചിത്രം തരുന്ന ഈ കൃതി നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അത്തരത്തിലുള്ള ഏകരേഖയാണ്‌. ശ്രദ്ധേയമായ ഒരു ദൈവശാസ്ത്രരചനയെന്ന നിലയിലും കൺഫെഷൻസ് പ്രധാനമാണ്‌.
 
 
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്