"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
 
ഈ കൃതിയിൽ അഗസ്തീനോസ് തന്റെ "പാപപങ്കിലമായ" യൗവ്വനവും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനവും വിവരിക്കുന്നു. ദൈവത്തെ സംബോധന ചെയ്ത് എഴുതിയിരിക്കുന്ന ഈ കൃതിയിൽ, പാപത്തിൽ മുഴുകി അധാർമ്മികമായി കഴിച്ച തന്റെ ഭൂതകാലത്തെക്കുറിച്ച് [[അഗസ്റ്റിൻ|അഗസ്തീനോസ്]] പശ്ചാത്താപം പ്രകടിപ്പിക്കുന്നു. ലൈംഗികപാപങ്ങളെക്കുറിച്ച് പശ്ചാത്താപിക്കുന്ന അഗസ്തീനോസ്, ലൈംഗികസദാചാരത്തിന്റെ പ്രാധാന്യം ഈ കൃതിയിൽ എടുത്തുപറയുന്നു. [[മനിക്കേയവാദം|മനിക്കേയവാദത്തിന്റേയും]] [[ജ്യോതിഷം|ജ്യോതിഷത്തിന്റേയും]] മറ്റും സ്വാധീനത്തിൽ വന്നതിനും അദ്ദേഹം മാപ്പു ചോദിക്കുന്നുണ്ട്. [[ജ്യോതിഷം|ജ്യോതിഷത്തിലുള്ള]] വിശ്വാസത്തിൽ നിന്ന് തന്നെ വ്യതിചലിപ്പിക്കുന്നതിൽ സുഹൃത്ത് നെബ്രിഡിയസ് വഹിച്ച പങ്കും, [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനത്തിന്‌ മിലാനിലെ മെത്രാൻ [[അംബ്രോസ്]] ഉപകരണമായതും എല്ലാം അദ്ദേഹം വിവരിക്കുന്നു. അഗസ്തീനോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന അമ്മ മോനിക്ക ഈ കൃതിയിൽ ഒരു സജ്ജീവസാന്നിദ്ധ്യമാണ്‌.
 
കൂടുതൽ കണിശവും നിർ‌വചിതവുമായ നിയമങ്ങൾ പിന്തുടരുന്ന ശാസ്ത്രമെന്ന നിലയിൽ സ്കൂളിൽ തന്റെ ഇഷ്ടവിഷയം ഗണിതമായിരുന്നെന്ന് ഈ കൃതിയിൽ അഗസ്തീനോസ് വെളിപ്പെടുത്തുന്നുണ്ട്. അമ്മയുടെ മുലപ്പാലിനൊപ്പം പഠിച്ച ലത്തീൻ ഭാഷ അനായാസം തനിക്കു വഴങ്ങിയപ്പോൾ, മർദ്ദനമുറകളുടെ സഹായത്തോടെ അദ്ധ്യാപകർ പഠിപ്പിച്ച [[ഗ്രീക്ക് ഭാഷ|ഗ്രീക്ക് ഭാഷയിൽ]] പ്രാവീണ്യം നേടാനാകാതെ പോയകാര്യവും ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു.
 
==രൂപരേഖ==
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്