"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
# 20 മുതൽ 29 വയസ്സുവരെയുള്ള കാലം. ജന്മനാടായ തഗാസ്തെയിലും കാർത്തേജിലും അദ്ധ്യാപകൻ. പേരുപറയാത്ത ഒരുറ്റ സുഹൃത്തിന്റെ മരണം ഗ്രന്ഥകാരനെ ദുഖവിവശനാക്കുന്നു. താൻ ഇഷ്ടപ്പെട്ടിരുന്നതെല്ലാം സുഹൃത്തിന്റെ സ്മരണ നൽകി ദുഖിപ്പിക്കുന്നതിനാൽ അദ്ദേഹത്തിനു അനിഷ്ടകരമാകുന്നു. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും സ്നേഹിക്കുമ്പോഴൊക്കെ ഇത്തരം അനുഭവം നമ്മെ കാത്തിരിക്കുന്നുവെന്ന് അഗസ്തീനോസ് കണ്ടെത്തുന്നു.
# മിലാനിൽ വച്ച്, അവിടത്തെ മെത്രാൻ [[അംബ്രോസ്|അംബ്രോസിന്റെ]] സ്വാധീനത്തിൽ അഗസ്തീനോസ് മനിക്കേയവാദത്തിൽ നിന്ന് അകലുന്നു. ബൈബിളിന്റെ ശൈലിയിൽ കഴമ്പില്ലായ്മ കണ്ടിരുന്ന അഗസ്തീനോസ്, ലളിതമായി പറയപ്പെടുന്ന കാര്യങ്ങൾ സത്യമായിരിക്കാമെന്നും വാചാലതയോടെ അവതരിപ്പിക്കപ്പെടുന്നവ അസത്യമായിരിക്കാമെന്നും തിരിച്ചറിയുന്നു. മനിക്കേയവാദത്തിൽ അസംതൃപ്തി തോന്നിയെങ്കിലും അതിനു പകരമായി മറ്റൊന്നും കണ്ടെത്താൻ അദ്ദേഹത്തിനു ഇപ്പോഴും കഴിയുന്നില്ല.
# മുപ്പതാമത്തെ വയസ്സിൽ [[അംബ്രോസ്|അംബ്രോസിന്റെ]] സ്വാധീനത്തിൽ അഗസ്തീനോസിന്‌ [[ക്രിസ്തുമതം|ക്രിസ്തുമതത്തോട്]] നേരിയമുന്നേ തോന്നിയിരുന്ന അകൽച്ച കുറയുന്നു. അംബ്രോസിന്റെ ദയാപൂർ‌വമായ പെരുമാറ്റം അദ്ദേഹത്തെ ആകർഷിച്ചെങ്കിലും അംബ്രോസിന്റെ ആശയങ്ങളെ അദ്ദേഹം പൂർണ്ണമായും സ്വീകരിക്കുന്നില്ല.
# [[മനിക്കേയവാദം|മനിക്കേയരുടെ]] ദ്വൈതവാദവും നവപ്ലേറ്റോണികതയുടെ ദൈവദർശനവുമായി 31 വയസ്സുള്ള അഗസ്തീനോസ് വഴിപിരിയുന്നു. സ്വന്തമായൊരു ദൈവസങ്കല്പത്തിൽ എത്തിച്ചേരാൻ അഗസ്തീനോസ് പണിപ്പെടുന്നു.
# 32 വയസ്സ് - [[ക്രിസ്തുമതം]] സ്വീകരിക്കണമോ എന്നതിനെക്കുറിച്ചുള്ള മനസ്സിലെ സംഘർഷം. സിം‌പ്ലീസിയാനൂസ്, പൊന്തീസിയാനൂസ് എന്നീ സുഹൃത്തുക്കൾ, മറ്റുള്ളവർ ക്രിസ്തുമതം സ്വീകരിക്കുന്നതിന്റെ കഥകൾ അദ്ദേഹത്തോടു പറയുന്നു. മിലാനിലെ ഒരു തോട്ടത്തിൽ ഇതേക്കുറിച്ച് ചിന്തിച്ചിരിക്കെ, "എടുത്തുവായിക്കൂ" എന്നു ആവർത്തിച്ചു പറയുന്ന ഒരു ശിശുവിന്റെ സ്വരം അഗസ്തീനോസ് കേൾക്കുന്നു. പൗലോസിന്റെ ലേഖനങ്ങളുടെ ഗ്രന്ഥം എടുത്ത് ആദ്യം തുറന്നു കിട്ടുന്ന ഭാഗം അദ്ദേഹം വായിക്കുന്നു. അഗസ്തീനോസും സുഹൃത്ത് അലിപ്പിയൂസും [[ക്രിസ്തുമതം]] സ്വീകരിക്കാൻ തീരുമാനിക്കുന്നു.
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്