"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
== സ്ത്രീകൾക്കും പൂണൂൽ ==
പണ്ട് കാലങ്ങളിൽ സ്ത്രീകളും പൂണൂൽ ‍ അണിഞ്ഞിരുന്നു. ഹോമശാലയിൽ ‍കൊണ്ടുവന്ന ശേഷം ഭർത്താവാണ് അവളെ പൂണൂൽ ‍അണിയിച്ചിരുന്നത്. പിൽക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
== ധരിക്കുന്ന രീതി ==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.
യജ്ഞോപവീതം അവസരങ്ങൾക്കനുസരിച്ച് മൂന്ന് രീതിയിൽ ധരിക്കാറുണ്ട്.
 
# ഉപവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ ഇടതുതോളിനുമുകളിൽക്കൂടി, വലതുകൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. ദൈവികകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ''ഇടത്തിടൽ'' എന്ന് പറയുന്നു.
# നിവീതം - കഴുത്തിൽക്കൂടി നെഞ്ചിനുമുകളിലായി മാലപോലെ തൂക്കിയിടുന്ന രീതി. ഋഷിതർപ്പണം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നസമയത്തും ഈ രീതിയിൽ ധരിക്കണം. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ''നിവീതമിടൽ'' എന്ന് പറയുന്നു. നിഷേകസമയത്ത് (അതായത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ) സൗകര്യപൂർ‌വം രണ്ടായി മടക്കിയും പൂണൂൽ നിവീതമിടാം എന്ന് വിധിയുണ്ട്.
# പ്രാചീനവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ വലതുതോളിനുമുകളിൽക്കൂടി, ഇടത്കൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. പിതൃക്കളുടെ മരണാനന്തരകർമങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ''വലത്തിടൽ'' എന്നും ''തിരിച്ചിടൽ'' എന്നും പറയാറുണ്ട്.
 
== മറ്റു പ്രത്യേകതകൾ ==
# [[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന വിശ്വകർമ്മജർ ചിലയിടങ്ങളിൽ പൂണൂൽ ധരിക്കാറുണ്ട്.<br>
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്