"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Census}}
ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ എല്ലാവരിൽനിന്നുംഅവരവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുകയും ഉൾപ്പെടുന്ന പ്രക്രിയയാണ്‌‍ '''കാനേഷുമാരി'''. ഒരേസമയത്ത് എല്ലാവരേക്കുറിച്ചും ഒരോരുത്തരിൽ നിന്നും വിവരശേഖരണം ഒരു കാനേഷുമാരിയുടെ പ്രത്യേകതയാണ്. ഈ പദം സാധാരണയായി ഒരു രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കെടുപ്പിനെക്കുറിക്കുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ഉപദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തേണ്ടതാണ്.
 
കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യം (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും പരമ്പരാഗത കണക്കെടുപ്പുരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്([[നോർവേ]], [[സ്വീഡൻ]])'മൈക്രോ സെൻസസ്‌' അഥവാ 'സാമ്പിൾ സെൻസസ്‌' ([[ഫ്രാൻസ്]] , [[ജർമ്മനി]] ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിൾ ‍ഉ പയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)
"https://ml.wikipedia.org/wiki/കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്