"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
യജ്ഞോപവീതം താളുമായി ലയനം
വരി 1:
#തിരിച്ചുവിടുക [[യജ്ഞോപവീതം]]
പുരുഷന്മാരായ [[ബ്രാഹ്മണർ|ബ്രാഹ്മണരും]] [[നമ്പൂതിരി]]മാരും ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിച്ചിരുന്ന നൂലിഴകളെയാണ്‌ '''പൂണൂൽ''' എന്നു പറയുന്നത്. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ആൺകുട്ടികൾ പൂണൂൽ ധരിക്കുന്നു. പൂണൂൽ ഇടുന്ന ചടങ്ങിൻ്‌ [[ഉപനയനം]] എന്നു പറയുന്നു. യാഗങ്ങൾ അനുഷ്ഠിക്കുമ്പോൾ പൂണൂൽ നിർബന്ധമായും ധരിക്കാറുണ്ട്.
 
== ധരിക്കുന്ന രീതി ==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. [[പരുത്തി]]യിലോ [[തുണി]]യിലോ [[കുശ പ്പുല്ല്|കുശപൂല്ലിലോ]] ആണ് പൂണൂൽ ഉണ്ടാക്കുക.
 
== നിരുക്തം ==
യഥാർത്ഥത്തിൽ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളിൽ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാൻകാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അർത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
 
മൂന്ന് അടുക്കുകളിലും കൂടി 9 ഇഴകൾവീതമുണ്ട്. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
 
അതിങ്ങനെയാണ്:
# പ്രണവം (ഓംകാരം)
# അഗ്നി
# നാഗം
# സോമം
# പിതൃക്കൾ
# പ്രജാപതി
# വസു
# യമൻ
# ദേവതകൾ.
 
== സ്ത്രീകൾക്കും പൂണൂൽ ==
പണ്ട് കാലങ്ങളിൽ സ്ത്രീകളും പൂണൂൽ ‍ അണിഞ്ഞിരുന്നു. ഹോമശാലയിൽ ‍കൊണ്ടുവന്ന ശേഷം ഭർത്താവാണ് അവളെ പൂണൂൽ ‍അണിയിച്ചിരുന്നത്. പിൽക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
== മറ്റു പ്രത്യേകതകൾ ==
# [[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന വിശ്വകർമ്മജർ ചിലയിടങ്ങളിൽ പൂണൂൽ ധരിക്കാറുണ്ട്.<br>
# അശുദ്ധമായ കരങ്ങളോടെ പൂണൂൽ ‍തൊടാൻപാടില്ല. [[ശ്രാദ്ധം]], [[പിണ്ഡം]] എന്നീ സന്ദർഭങ്ങളിൽ പൂണൂൽ വലത്തെ തോളിൽനിന്ന് ഇടത്തേയ്ക്ക് ഇടാറുണ്ട്. ഇതിനെ [[ഇടത്തിടൽ]] ‍എന്നാണ് പറയുക. പൊട്ടിയ പൂണൂൽ ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പൊട്ടിയ പൂണൂൽ ‍ചെറിയ കല്ലിൽ ചുറ്റി വെള്ളത്തിൽ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യാറുള്ളത്.
[[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]]
{{Stub}}
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്