"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: ->പു.ക
(ചെ.) ജീവിക്കുന്നൂ ഞങ്ങളിലൂടെ....
വരി 1:
{{prettyurl|Victor George}}
[[കേരളം|കേരളത്തില്‍]] നിന്നുള്ള പ്രശസ്ത നിശ്ചലചിത്ര ഛായാഗ്രാഹകന്‍ (ഫോട്ടോഗ്രാഫര്‍) ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. (ജനനം: [[ഏപ്രില്‍ 10]], [[1955]]; മരണം: [[ജൂലൈ 9]], [[2002]]). [[മലയാള മനോരമ]] ദിനപ്പത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. [[മഴ]] എന്ന നിശ്ചലചിത്ര പരമ്പര വിക്ടറിന്റെ കൃതികളില്‍ പ്രശസ്തമാണ്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ|തൊടുപുഴയില്‍]] വെണ്ണിയാനി മലയില്‍ [[ഉരുള്‍പൊട്ടല്‍|ഉരുള്‍പൊട്ടലിന്റെ]] ചിത്രങ്ങള്‍ എടുക്കവേ മണ്ണിടിച്ചിലില്‍ വിക്ടര്‍ ജോര്‍ജ്ജ് കൊല്ലപ്പെട്ടു.
 
==ജീവിതരേഖ==
 
1955 ഏപ്രില്‍ 10-നു [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഏറ്റുമാനൂര്‍|ഏറ്റുമാനൂരിനടുത്തുള്ള]] കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു [[ഫോട്ടോഗ്രഫി|ഫോട്ടോഗ്രഫിയുടെ]] ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തി ആയി മാറുകയായിരുന്നു. 1981-ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ [[ഡെല്‍ഹി]] ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986-ലെ [[ദേശീയ ഗെയിംസ് (ഇന്ത്യ)|ദേശീയ ഗെയിംസിന്റെ]] ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
 
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി. [[സാഫ് ഗെയിംസ്|സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍]] ([[കല്‍ക്കട്ട]], 1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിക്ടറിന്റെ [[ബ്ലാക്ക് ആന്റ് വൈറ്റ്]] ചിത്രങ്ങള്‍ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ [[പേവിഷബാധ]] വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടര്‍ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ.
 
==പുറത്തേയ്ക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്