"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
==ജനനം, ആദ്യകാലം==
 
1955 ഏപ്രില്‍ 10-നു കോട്ടയം ജില്ലയിലെ കാനക്കാരികാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തി ആയി മാറുകയായിരുന്നു. 1981-ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ ഡെല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
 
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ (കല്‍ക്കട്ട, 1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടര്‍ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ.
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്