"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
പെലാജിയന്മാരെ റോമിൽ നിന്ന് ബഹിഷ്കരിച്ച ശേഷമുള്ള വർഷങ്ങളിൽ അവരുടെ പ്രസ്ഥാനത്തിന്റെ ചരിത്രം, എക്ലാനമിലെ ജൂലിയനും [[അഗസ്റ്റിൻ|അഗസ്തീനോസും]] തമ്മിലുള്ള സം‌വാദത്തിന്റെ ചരിത്രമായിരുന്നു. മരണത്തിൽ കലാശിച്ച പനി തുടങ്ങുന്നതിനു ഏതാനും ദിവസം മുൻപ് വരെ ജൂലിയനെ വിമർശിച്ചുള്ള മറ്റൊരു കൃതിയുടെ രചന അഗസ്തീനോസ് തുടർന്നു. ആ കൃതി പൂർത്തിയായില്ല.
 
പെലാജിയനിസത്തിന്റെ ഏറ്റവും പ്രഗത്ഭവക്താവായിരുന്ന ജൂലിയൻ അവസാന നാളുകൾ ചെലവഴിച്ചത് [[സിസിലി|സിസിലിയിൽ]] കൊച്ചുകുട്ടികളെ [[അക്ഷരമാല]] പഠിപ്പിക്കുന്ന അദ്ധ്യാപകനായാണ്‌. പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ [[ഇറ്റലി|ഇറ്റലിയിലും]] സിസിലിയും ക്രി.വ. 455-ൽ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്