"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
{{Cquote|ശിശുക്കൾ അവരുടേതല്ലാതെ, മറ്റൊരാളുടെ പാപത്തിന്റെ ഭാരം ചുമക്കുന്നെന്ന് താങ്കൾ പറയുന്നു.....നിഷ്കളങ്കരെ ശിക്ഷിക്കുന്ന ഈ വ്യക്തി ആരാണെന്ന് എനിക്കു വിശദീകരിച്ചു തരുക....ദൈവമാണ്‌ അതു ചെയ്യുന്നതെന്ന് താങ്കൾ മറുപടി പറയുന്നു.....നമ്മെ സ്നേഹിക്കുകയും സ്വന്തം പുത്രനെപ്പോലും നമുക്കായി നൽകുകയും ചെയ്ത ദൈവം നമ്മെ ഇങ്ങനെ വിധിക്കുന്നു. അവൻ നവജാതശിശുക്കളെ പീഡിപ്പിക്കുന്നു. അവൻ, നല്ലതോ ചീത്തയോ എന്നു പറയാൻ സ്വന്തമായൊരു ഇച്ഛ പോലും രൂപപ്പെട്ടിട്ടില്ലാത്ത ശിശുക്കളെ അവരുടെ ഇച്ഛകളുടെ കളങ്കത്തിന്റെ പേരിൽ നിത്യാഗ്നിയ്ക്ക് ഏല്പിച്ചുകൊടുക്കുന്നു. ഒരുതരം ബോദ്ധ്യപ്പെടുത്തലിനും വഴങ്ങാത്ത ഒരാളായി താങ്കളെ കണക്കാക്കുന്നതായിരിക്കും ശരി. പ്രാകൃതഗോത്രങ്ങൾക്കിടയിൽ പോലും നടപ്പില്ലാത്ത പാതകങ്ങൾക്കു പോന്നവനായ ഒരു ദൈവത്തെ സങ്കല്പിക്കുന്ന താങ്കൾ, ധാർമ്മികഭാവനയോ, സംസ്കാരമോ, സാമാന്യബുദ്ധി തന്നെയോ ഇല്ലാത്തവനായി സ്വയം കാട്ടിത്തരുന്നു.<ref name = "freeman"/>}}
 
ദൈവത്തിന്റെ നീതിയെ, നീതിയെക്കുറിച്ചുള്ള മനുഷ്യന്റെ ആശയങ്ങളെ ആശ്രയിച്ചു വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ഈ വിമർശനത്തിനു അഗസ്തീനോസ് കൊടുത്ത മറുപടി.

ലൈംഗികതയെ, ആദിപാപവും അതുവഴിവന്ന മനുഷ്യന്റെ ഹീനാവസ്ഥയുമായി ബന്ധപ്പെടുത്തി തിന്മ എന്ന മട്ടിൽ വിലയിരുത്തുന്ന അഗസ്തീനോസിന്റെ രീതിയേയും ജൂലിയൻ എതിർത്തു. ജനനേന്ദ്രിയങ്ങളും ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട ലജ്ജ തന്നെ, തന്റെ നിലപാടിനു തെളിവായി അഗസ്തീനോസ് അവതരിപ്പിച്ചു. രതിവാസനയെ, ശരീരത്തിൽ ആറാമതായുള്ള ഇന്ദ്രിയവും ആറാമത്തെ ഇന്ദ്രിയവും, വിവേകിയായ മനുഷ്യന്‌വിവേചനാപൂർ‌വം നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നഉപയോഗിക്കാവുന്ന നിർഗുണോർജ്ജവുംനിഷ്പക്ഷോർജ്ജവും ആയി ജൂലിയൻ വിശേഷിപ്പിച്ചപ്പോൾ അഗസ്തീനോസിന്റെ പ്രതികരണം ഇതായിരുന്നു:
 
പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ എക്ലാനമിലെ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്