"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==പെലേജിയൂസ്==
പെലേജിയൂസിന്റെ ജീവിതത്തെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും ലഭ്യമല്ല. ബ്രിട്ടണിൽ നിന്നുള്ള സന്യാസിയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹം ഏതു ദേശക്കാരനാണെന്നു വ്യക്തമല്ല. പെലേജിയൂസ് ഏറെക്കാലം റോമിൽ ജീവിച്ചിരുന്നതായി പറയുന്ന [[അഗസ്റ്റിൻ|അഗസ്തീനോസ്]], അതേ പേരുള്ള മറ്റൊരാളിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി അദ്ദേഹത്തെ "ബ്രിട്ടോ" എന്നു വിളിക്കുന്നു. സഭാചരിത്രകാരനായ [[ബീഡ്|ബീഡും]] പെലേജിയൂസിനെ "പെലേജിയൂസ് ബ്രിട്ടോ" എന്നു വിളിക്കുന്നുണ്ട്. <ref>[http://books.google.ie/books?id=cHMPAAAAIAAJ&pg=PA299&lpg=PA299&dq=Pelagius+brito&source=web&ots=R-ieqUBiRi&sig=u4ltvpAUk20joVNJCdpFURtJquQ&hl=en&sa=X&oi=book_result&resnum=6&ct=result Bede's Ecclesiastical History of the English People: A Historical Commentary]</ref> "സ്കോട്ട്‌ലണ്ടിലെ പാൽക്കഞ്ഞി കുടിച്ച് വീർത്ത ആ പൊണ്ണത്തലയൻ" (that fathead bloated with Scotch porridge)എന്ന് [[ജെറോം]] പെലാജിയസിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും <ref name = "porridgefreeman">The Closing of the Western Mind, Charles Freeman(പുറംപുറങ്ങൾ 291-293)"that fathead bloated with Scotch porridge"</ref>"[[സ്കോട്ട്‌ലൻഡ്]]" എന്ന വാക്ക് അക്കാലത്ത് [[അയർലണ്ട്]] എന്ന അർത്ഥത്തിലും ഉപയോഗിച്ചിരുന്നതെന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<!-- It needs be remembered that in the time of Pelagius "Scots" referred to the Irish raiders who founded the kingdom of Dal Riada in western Scotland/County Antrim, and not Scotland as we think of it today (H. Zimmer, "Pelagius in Ireland", p.20, Berlin, 1901) --> ഏതായാലും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന [[ബ്രിട്ടൺ|ബ്രിട്ടണിൽ]] പെലാജിയൂസ് തപോനിഷ്ഠയുടേയും പ്രഭാഷണചാതുര്യത്തിന്റേയും പേരിൽ അറിയപ്പെട്ടിരുന്നു. പെലേജിയൻ ആശയങ്ങൾ അവയുടെ പൂർണ്ണരൂപത്തിൽ വെളിച്ചം കാണുന്നതിനു മുൻപ്, [[അഗസ്റ്റിൻ|അഗസ്തീനോസിനെപ്പോലെ]] ഉന്നതസ്ഥാനീയരായ സഭാനേതാക്കന്മാർ പോലും അദ്ദേഹത്തെ "വിശുദ്ധൻ" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഏറെക്കാലം റോമിൽ കഴിഞ്ഞ പെലേജിയൂസ് അലാറിക്കിന്റെ വിസിഗോത്ത് സൈന്യം നഗരം കൊള്ളയടിച്ചതിനെ തുടർന്ന് ആഫ്രിക്കയിലെത്തി. അവിടെ തുടമുഖപട്ടണമായ ഹിപ്പോയും അദ്ദേഹം സന്ദർശിച്ചെങ്കിലും അവിടത്തെ മെത്രാനായിരുന്ന അഗസ്തീനോസ് അപ്പോൾ നഗരത്തിൽ ഉണ്ടായിരുന്നില്ല.
 
==സിദ്ധാന്തം==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്