"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
ഭരണകൂടത്തിന്റേയും മാർപ്പാപ്പയുടേയും വിലക്കിനു ശേഷവും ഇറ്റലിയിൽ പെലേജിയനിസത്തിനു പിന്തുണ തീരെ ഇല്ലാതായില്ല. അവിടത്തെ 18 മെത്രാന്മാർ മാർപ്പാപ്പയുടെ വിലക്കിനെ ധിക്കരിച്ച് പെലേജിയൂസിനെ പിന്തുണച്ചു. അവരിൽ ഏറ്റവും പ്രമുഖൻ എക്ലാനമിലെ ചെറുപ്പക്കാരനായ ജൂലിയൻ [[മെത്രാൻ]] ആയിരുന്നു. അഗസ്തീനോസിന്റെ സുഹൃത്തായിരുന്ന ഇറ്റലിയിലെ മെമോറിയൂസ് മെത്രാന്റെ മകനായിരുന്ന ജൂലിയൻ പെലേജിയനിസത്തിനെതിരായുള്ള പോരാട്ടത്തിൽ [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] ബദ്ധവൈരിയായി. ഭരണകൂടത്തെ ധിക്കരിച്ചതിന്‌ നാടുകടത്തപ്പെട്ടതിനു ശേഷവും ജൂലിയൻ പെലേജിയൻ പ്രചരണം തുടർന്നു. അഗസ്തീനോസുമായുള്ള ജൂലിയന്റെ സം‌വാദം ദീർഘവും തീഷ്ണവും വ്യക്തിപരമായ ശത്രുതയുടെ സൂചനകൾ നൽകിയതും ആയിരുന്നു. ക്രി.വ. 430-ൽ അഗസ്തീനോസിന്റെ മരണം വരെ അത് തുടർന്നു. അഗസ്തീനോസിന്റെ ജൂലിയൻ "കഴുതകളുടെ പ്രഭു"(petronus asinorum) എന്നു വിളിക്കുക പോലും ചെയ്തു.<ref>പീറ്റർ ബ്രൗൺ, പുറം 385</ref> മനുഷ്യപ്രകൃതിയേയും, ദൈവത്തിന്റെ നീതിയേയും ലൈംഗികതയേയും കുറിച്ചുള്ള അഗസ്തീനോസിന്റെ നിലപാടുകളെ ജൂലിയൻ നിശിതമായി വിമർശിച്ചു. എല്ലാ മനുഷ്യരുടേയും ഉല്പത്തി ജന്മപാപത്തോടെ ആയതിനാൽ ജ്ഞാനസ്നാനത്തിലൂടെ ജന്മപാപത്തിൽ നിന്ന് മുക്തി നേടാതെ മരിക്കുന്ന ശിശുക്കൾ പോലും നരകത്തിലെ നിത്യകാലം ശിക്ഷിക്കപ്പെടുമെന്ന അഗസ്തീനോസിന്റെ നിലപാടാണ്‌ ജൂലിയന്റെ വിമർശനത്തിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:
 
{{Cquote|ശിശുക്കൾ അവരുടേതല്ലാതെ, മറ്റൊരാളുടെ പാപത്തിന്റെ ഭാരം ചുമക്കുന്നെന്ന് താങ്കൾ പറയുന്നു.....നിഷ്കളങ്കരെ ശിക്ഷിക്കുന്ന ഈ വ്യക്തി ആരാണെന്ന് എനിക്കു വിശദീകരിച്ചു തരുക....ദൈവമാണ്‌ അതു ചെയ്യുന്നതെന്ന് താങ്കൾ മറുപടി പറയുന്നു.....നമ്മെ സ്നേഹിക്കുകയും സ്വന്തം പുത്രനെപ്പോലും നമുക്കായി നൽകുകയും ചെയ്ത ദൈവം നമ്മെ ഇങ്ങനെ വിധിക്കുന്നു. അവൻ നവജാതശിശുക്കളെ പീഡിപ്പിക്കുന്നു. അവൻ, നല്ലതോ ചീത്തയോ എന്നു പറയാൻ സ്വന്തമായൊരു ഇച്ഛ പോലും രൂപപ്പെട്ടിട്ടില്ലാത്ത ശിശുക്കളെ അവരുടെ ഇച്ഛകളുടെ കളങ്കത്തിന്റെ പേരിൽ നിത്യാഗ്നിയ്ക്ക് ഏല്പിച്ചുകൊടുക്കുന്നു. ഒരുതരം ബോദ്ധ്യപ്പെടുത്തലിനും വഴങ്ങാത്ത ഒരാളായി താങ്കളെ കണക്കാക്കുന്നതായിരിക്കും ശരി. പ്രാകൃതഗോത്രങ്ങൾക്കിടയിൽ പോലും നടപ്പില്ലാത്ത പാതകങ്ങൾക്കു പോന്നവനായ ഒരു ദൈവത്തെ സങ്കല്പിക്കുന്ന താങ്കൾ, ധാർമ്മികഭാവനയോ, സംസ്കാരമോ, സാമാന്യബുദ്ധി തന്നെയോ ഇല്ലാത്തവനായി സ്വയം കാട്ടിത്തരുന്നു.<ref>Charles Freeman, പുറങ്ങൾ, 292-293</ref>}}
 
പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ എക്ലാനമിലെ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്