"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
മനുഷ്യരുടെ പിറവി തന്നെ ഹീനാവസ്ഥയിലാണെന്നും, അതിനാൽ പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അവർ അശക്തരാണെന്നുമുള്ള വാദം അസംബന്ധമാണെന്ന് പെലാജിയൂസ് കരുതി. [[അഗസ്റ്റിൻ|ആഗസ്തീനോസിന്റെ]] കൺഫെഷൻസ് എന്ന പ്രഖ്യാതകൃതിയെ ഒരുതരം നിഷ്ക്രിയഭക്തിയ്ക്കുള്ള ആഹ്വാനമായി അദ്ദേഹം വിലയിരുത്തി. കൺഫെഷൻസ് പത്താം അദ്ധ്യായത്തിലെ "നിനക്കിഷ്ടമുള്ളത് എന്നോടു കല്പിക്കുക; കല്പിക്കുന്നത് നീ പ്രദാനം ചെയ്യുക" എന്ന പ്രാർത്ഥന<ref>കൺഫെഷൻസ്, പത്താം പുസ്തകം 29:40</ref> പെലാജിയൂസിനെ അരിശം കൊള്ളിച്ചു. കർമ്മങ്ങൾക്കുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വ്യക്തികളെ മുക്തരാക്കി, സമൂഹത്തിൽ അധാർമ്മികത പരാത്താൻ മാത്രം ഉപകരിക്കുന്ന നിലപാടായാണ്‌ ഇതിനെ അദ്ദേഹം കണ്ടത്. ആഫ്രിക്കയിൽ ക്രമേണ പ്രചരിച്ച പെലജിയൂസിന്റെ ആശയങ്ങളെ അഗസ്തീനോസ് എതിർത്തു. മനുഷ്യന്‌ ഈ ലോകത്തിൽ ദൈവത്തിന്റെ കൃപകൂടാതെ തന്നെ സ്വതന്ത്രമനസ്സോടെ ചെയ്യുന്ന പ്രവൃത്തികൾ വഴി ധാർമ്മികമായ പൂർണ്ണത നേടാനാകുമെന്ന് പെലാജിയൂസ് വാദിച്ചപ്പോൾ, എല്ലാമനുഷ്യരും ജന്മപാപത്താൽ പങ്കിലമായ മനസ്സും ബുദ്ധിയുമായി ജനിക്കുന്നതിനാൽ ദൈവകൃപകൂടാതെ പരിപൂർണ്ണത കൈവരിക്കുക സാധ്യമല്ലെന്നായിരുന്നു അഗസ്തീനോസിന്റെ നിലപാട്. ജന്മപാപസിദ്ധാന്തം [[മനിക്കേയവാദം|മനിക്കേയവാദത്തിന്‌]] സമമാണെന്ന് പെലാജിയന്മാർ വാദിച്ചു: മാംസം അതിനാൽ തന്നെ പാപോന്മുഖമാണെന്ന വിശ്വാസം മനിക്കേയവാദത്തിൽ ഉൾപ്പെട്ടിരുന്നു. ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനാകുന്നതിനു മുൻപ് അഗസ്തീനോസ് മനിക്കേയവാദത്തിൽ ആകൃഷ്ടനായിരുന്നുവെന്നത് ഈ ആരോപണത്തിന്‌ കൂടുതൽ പ്രസക്തി നൽകി. <!--Augustine failed to distinguish between physical depravity and moral depravity.--> മനുഷ്യനു രക്ഷ ദൈവത്തിൽ നിന്ന് ദാനമായി ലഭിക്കുന്നതാണെന്നും, ആ ദാനം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള കഴിവിലാണ്‌ മനുഷ്യസ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നതെന്നും അഗസ്തീനോസ് കരുതി.<ref>The Cambridge Companion to Augustine. 2001. , eds. Eleonore Stump, Norman Kretzmann. New York: Cambridge University Press. 130-135.</ref>
 
 
പാപം മനുഷ്യപ്രകൃതിയുടെ ഭാഗം തന്നെയാണെന്നും പാപം ചെയ്യാതിരിക്കാൻ ആർക്കുമാവില്ലെന്നും വിശ്വസിച്ച [[ജെറോം]], [[അഗസ്റ്റിൻ|അഗസ്തീനോസിനൊസ്]] കഴിഞ്ഞാൻ പെലാജിയൂസിന്റെ ഏറ്റവും വലിയ വിമർശകനായി.<ref name = "porridge"/>
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്