"ഴാങ് ജാക്വിസ് ഡെസ്സാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) ജീവിതകാലം
വരി 19:
|}}
ഹെയ് തിയിലെ രാഷ്ട്രീയ നേതാവായിരുന്നു '''ഴാങ് ജാക്വിസ് ഡെസ്സാലൻ''' [[സെപ്റ്റംബർ 20]], [[1758]] – [[ഒക്ടോബർ 17]], [[1806]]). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം [[ഫ്രാൻസ്|ഫ്രാൻസിന്റെ]] അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ൽ ജനിച്ചു. 1790-കളുടെ തുടക്കത്തിൽ ഫ്രഞ്ചുകാർക്കെതിരായി അടിമകൾ നടത്തിയ വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയിരുന്ന ടൂസാൻ ലൂവെർട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീർന്നു ഡെസ്സാലൻ. 1803-ഓടെ ഫ്രഞ്ചുകാർ ക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ൽ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലൻ ഹെയ് തിയിലെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് സെപ്.-ൽ ഴാങ് ജാക്വിസ് ഒന്നാമൻ എന്ന നാമത്തിൽ ചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങൾ നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
 
{{lifetime|1758|1806|സെപ്റ്റംബർ 20|ഒക്ടോബർ 17}}
{{Bio-stub}}
 
"https://ml.wikipedia.org/wiki/ഴാങ്_ജാക്വിസ്_ഡെസ്സാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്