"വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയനം
No edit summary
വരി 31:
 
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. [[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ [[സഹ്യപർവ്വതം|സഹ്യപർവ്വതത്തോടു]] ചേർന്നുകിടക്കുന്ന ഈ [[വന്യജീവി സംരക്ഷണ കേന്ദ്രം]] ഇവിടത്തെ [[ആന|ആനകൾക്കും]] [[പുലി|പുലികൾക്കും]] പ്രശസ്തമാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം [[കർണാടകം|കർണാടക]]ത്തിലെ [[ബന്ദിപ്പൂർ ദേശീയോദ്യാനം|ബന്ദിപ്പൂർ ദേശീയോദ്യാന]]ത്തിനോട് ചേർന്നു കിടക്കുന്നു. കേരളത്തിലെ വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. നീലഗിരി പ്രകൃതിവ്യവസ്ഥയുടെ ഭാഗമായ ഇവിടം [[1973]]-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, ഈ വന്യജീവി സം‌രക്ഷണകേന്ദ്രം നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണ്‌. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്‌. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.
==ചരിത്രം==
1973-ലാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥാപിതമായത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ ''[[പ്രൊജക്ട് എലിഫന്റ്]]'' പദ്ധതിയിൽ ഉൾപ്പെടുത്തി. 345 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സം‌രക്ഷണകേന്ദ്രം അപ്പർ വയനാട്, ലോവർ വയനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
 
== യുനെസ്കോ ==