"അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==അതിരുകൾ==
പഞ്ചായത്തിന്റെ അതിരുകൾ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, [[കണ്ണമംഗലം (ഗ്രാമപഞ്ചായത്ത്)|കണ്ണമംഗലം]], മൂന്നിയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[വേങ്ങര (ഗ്രാമപഞ്ചായത്ത്)|വേങ്ങര]], കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂർ, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 9 കിലോമീറ്റർ സമദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനു അയൽപഞ്ചായത്തുകളുടെ പകുതി വിസ്തൃതിയേ ഉള്ളൂ. കൊടുവായൂർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു.
 
"https://ml.wikipedia.org/wiki/അബ്ദുറഹിമാൻ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്