"അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
 
==അതിരുകൾ==
പഞ്ചായത്തിന്റെ അതിരുകൾ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, മൂന്നിയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[വേങ്ങര (ഗ്രാമപഞ്ചായത്ത്)|വേങ്ങര]], കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂർ, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 9 കിലോമീറ്റർ സമദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനു അയൽപഞ്ചായത്തുകളുടെ പകുതി വിസ്തൃതിയേ ഉള്ളൂ. കൊടുവായൂർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു.
 
==പഞ്ചായത്ത് രൂപീകരണം==
1963 ഡിസംബർ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടു.
"https://ml.wikipedia.org/wiki/അബ്ദുറഹിമാൻ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്