"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 38:
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനു]] ശേഷം [[1919]]-[[1920]] -ൽ നടന്ന് [[പാരിസ് സമാധാന സമ്മേളനം|പാരിസ് സമാധാന സമ്മേളനത്തിന്റെ]] ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് '''ലീഗ് ഓഫ് നേഷൻസ്'''. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.
 
ലീഗ് ഓഫ് നേഷൻസിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം പിരിച്ചു വിടുകയും ഇതു [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുങാമികളിൽമുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.
== ചരിത്രം ==
അമേരിക്കൻ പ്രസിഡണ്ടായിരുന്ന [[വൂഡ്രോ വിൽസൺ|വൂഡ്രോ വിൽസനാണ്‌]] ലീഗ് ഓഫ് നേഷൻസ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തിൽ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, [[ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാൻസ്|ഫ്രാൻസും]] ചേർന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ൽ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളിൽ അടിസ്ഥാനമായത്.
"https://ml.wikipedia.org/wiki/സർവ്വരാജ്യസഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്