"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
 
ഡോണറ്റിസ്റ്റുകൾക്കെതിരായുള്ള പോരാട്ടത്തിൽ അവരെ സൗഹൃദസംവാദങ്ങളും അനുനയവും വഴി രഞ്ജിപ്പിക്കാനുള്ള [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] നേതൃത്വത്തിലുള്ള ഔദ്യോഗികസഭയുടെ ശ്രമങ്ങൾ വിജയിച്ചില്ല. അവർക്കെതിരായുള്ള പോരാട്ടത്തിൽ ഒടുവിൽ [[അഗസ്റ്റിൻ|അഗസ്തീനോസ്]] റോമൻ ഭരണകൂടത്തിന്റെ സഹായം തേടുകയും, ഒരളവുവരെ [[വധശിക്ഷ|വധശിക്ഷയോളമെത്താത്ത]] ബലപ്രയോഗത്തെപ്പോലും പിന്തുണയ്ക്കുകയും ചെയ്തു. ആഫ്രിക്കൻ ദേശീയതയുമായുള്ള ബന്ധം ഡോണറ്റിസ്റ്റുകൾക്ക് കരുത്തേകിയപ്പോൾ ഔദ്യോഗികസഭയ്ക്ക് റോമൻ ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഇതിനിടയ്ക്കും രമ്യതയ്ക്കുള്ള ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി, റോമൻ ഭരണകൂടം നിയോഗിച്ച മാർസെല്ലിനസ് എന്ന ഉദ്യോഗസ്ഥന്റെ മുൻപാകെ ഡൊണാറ്റിസ്റ്റ് പക്ഷത്തേയും ഔദ്യോഗിക പക്ഷത്തേയും മെത്രാന്മാർ അവരുടെ നിലപാടുകൾ അവതരിപ്പിച്ചു. ക്രി.വ. 411 ജൂൺ 1, 3, 8 തിയതികളിൽ കാർത്തേജിലെ ഒരു സ്നാനഘട്ടത്തിലായിരുന്നു ഈ കൂടിക്കാഴ്ച.<ref>പീറ്റർ ബ്രൗൺ, പുറം 332</ref> ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട മാർസെല്ലിനസ് ഡോണറ്റിസത്തിനെതിരെഡോണറ്റിസ്റ്റുകൾക്കെതിരെ വിധിച്ചെങ്കിലും സാധുതയുള്ള കൂദാശകളുടെ സ്രോതസായ ആഫ്രിക്കയിലെ "സത്യസഭ" തങ്ങളുടേതാണെന്ന നിലപാടിൽ ഡോണറ്റിസ്റ്റുകൾ ഉറച്ചു നിന്നു. "സർക്കംസെലിയന്മാർ" എന്ന തീവ്രവാദിവിഭാഗവുമായി ഡോണറ്റിസ്റ്റുകൾക്കുണ്ടായിരുന്ന ബന്ധം, അവരെ അക്രമികളായി മുദ്രകുത്തി അമർച്ച ചെയ്യുന്നതിൽ ഔദ്യോഗികസഭയ്ക്കും റോമൻ ഭരണകൂടത്തിനും ന്യായീകരണമായി. ഭരണകൂടം ഡൊണാറ്റിസ്റ്റായിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് യാഥാസ്ഥിതിക വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുകയും ചെയ്തതോടെ ആ ക്രിസ്തീയ വിഭാഗം ക്ഷയിച്ച് ക്രമേണ അപ്രത്യക്ഷമായി.<ref>പീറ്റർ ബ്രൗൺ, പുറങ്ങൾ 210-11, 231</ref> പീഡനത്തിന്റെ രൂക്ഷത, സർക്കംസെലിയന്മാരെപ്പോലെ തീവ്രവാദികളായ ഡോണസ്റ്റുകളിൽ ചിലരെ [[ആത്മഹത്യ|ആത്മഹത്യയിലേയ്ക്കു]] പോലും നയിച്ചു. എങ്കിലും, ക്രി.വ. 7-8 നൂറ്റാണ്ടുകളിലെ അറേബ്യൻ ആക്രമണം വരെ ഡോണറ്റിസം നാമമാത്രമായാണെങ്കിലും ഉത്തരാഫ്രിക്കയിൽ നിലനിന്നു.<Ref>"Donatism." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>
 
 
"https://ml.wikipedia.org/wiki/ഡോണറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്