"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ അവസാനനാളുകളിൽ റോമൻ ഭരണത്തിൽ കീഴിലായിരുന്ന ഉത്തരാഫ്രിക്കയിൽ പ്രചാരത്തിലിരുന്ന ഒരു ക്രിസ്തീയവിഭാഗത്തിന്റെ വിശ്വാസസംഹിതയായിരുന്നു '''ഡോണറ്റിസം'''. ബെർബർ വംശജനായ ഡോണറ്റസ് മാഗ്നസ് എന്ന മെത്രാന്റെ പേരിൽ നിന്നാണ്‌ ഡോണറ്റിസം എന്ന പേരുണ്ടായത്. ക്രി.വ. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉത്തരാഫ്രിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും പിന്തുടർന്നിരുന്ന ഈ വിശ്വാസസംഹിതയെ വ്യവസ്ഥാപിത സഭാപാരമ്പര്യം പാഷണ്ഡതയായി മുദ്രകുത്തി. ക്രി.വ. 303-305 കാലത്ത് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ റോമൻ ഭരണകൂടത്തിന്റെ പീഡനത്തെ ഭയന്ന് വിശ്വാസത്തിൽ നിന്ന് താത്കാലികമായി വ്യതിചലിച്ച [[മെത്രാൻ|മെത്രാന്മാരേയും]] പുരോഹിതന്മാരേയും മറ്റും കൂദാശകൾ നടത്താൻ അനുവദിക്കുന്നത് ക്രിസ്തീയവിശുദ്ധിയിൽ വിട്ടുവീഴ്ചചെയ്യുന്നതിനു തുല്യമാകുമെന്നും വിശ്വാസത്തിൽ ചാഞ്ചല്യം കാട്ടിയവരോ അവരിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചവരോ നൽകുന്ന കൂദാശകൾ സാധുവല്ലെന്നുമുള്ള നിലപാടെടുത്തവരായിരുന്നു ഡോണറ്റിസ്റ്റുകൾ. സഭ, പുരോഹിതന്മാരെ ഉപകരണമാക്കി നൽകുന്ന കൂദാശകളെ അവരുടെ വ്യക്തിപരമായ പാപം ബാധിക്കയില്ലെന്നതായിരുന്നു ഔദ്യോഗികസഭയുടെ നിലപാട് സഭ വിശുദ്ധിയുടെ കൂടാരമാണെന്ന് ഡൊണാറ്റിസ്റ്റുകളും, ഈ ലോകത്തിലെ സഭ പാപികളുടേയും വിശുദ്ധരുടേയും സമ്മിശ്ര കൂട്ടായ്മയാണെന്ന് യാഥാസ്ഥിതികരും വാദിച്ചു.<ref>Augustine of Hippo, A Biography, പീറ്റർ ബ്രൗൺ, പുറം 208</ref>
 
 
ക്രി.വ. 303-305 കാലത്ത് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ റോമൻ ഭരണകൂടത്തിന്റെ പീഡനത്തെ ഭയന്ന് വിശ്വാസത്തിൽ നിന്ന് താത്കാലികമായി വ്യതിചലിച്ച [[മെത്രാൻ|മെത്രാന്മാരേയും]] പുരോഹിതന്മാരേയും മറ്റും കൂദാശകൾ നടത്താൻ അനുവദിക്കുന്നത് ക്രിസ്തീയവിശുദ്ധിയിൽ വിട്ടുവീഴ്ചചെയ്യുന്നതിനു തുല്യമാകുമെന്നും വിശ്വാസത്തിൽ ചാഞ്ചല്യം കാട്ടിയവരോ അവരിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചവരോ നൽകുന്ന കൂദാശകൾ സാധുവല്ലെന്നുമുള്ള നിലപാടെടുത്തവരായിരുന്നു ഡോണറ്റിസ്റ്റുകൾ. സഭ, പുരോഹിതന്മാരെ ഉപകരണമാക്കി നൽകുന്ന കൂദാശകളെ അവരുടെ വ്യക്തിപരമായ പാപം ബാധിക്കയില്ലെന്നതായിരുന്നു ഔദ്യോഗികസഭയുടെ നിലപാട് സഭ വിശുദ്ധിയുടെ കൂടാരമാണെന്ന് ഡൊണാറ്റിസ്റ്റുകളും, ഈ ലോകത്തിലെ സഭ പാപികളുടേയും വിശുദ്ധരുടേയും സമ്മിശ്ര കൂട്ടായ്മയാണെന്ന് യാഥാസ്ഥിതികരും വാദിച്ചു.<ref>Augustine of Hippo, A Biography, പീറ്റർ ബ്രൗൺ, പുറം 208</ref> ഡോണറ്റിസത്തിനെതിരായുള്ള പോരാട്ടത്തിൽ ഡോണറ്റിസ്റ്റുകളെ സൗഹൃദസംവാദങ്ങളും അനുനയവും വഴി രഞ്ജിപ്പിക്കാനുള്ള അഗസ്തീനോസിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികസഭയുടെ ശ്രമങ്ങൾ വിജയിച്ചില്ല. അവർക്കെതിരായുള്ള പോരാട്ടത്തിൽ ഒടുവിൽ അഗസ്തീനോസ് റോമൻ ഭരണകൂടത്തിന്റെ സഹായം തേടുകയും, ഒരളവുവരെ [[വധശിക്ഷ|വധശിക്ഷയോളമെത്താത്ത]] ബലപ്രയോഗത്തെപ്പോലും പിന്തുണയ്ക്കുകയും ചെയ്തു. ആഫ്രിക്കൻ ദേശീയതയുമായുള്ള ബന്ധം ഡോണറ്റിസ്റ്റുകൾക്ക് കരുത്തേകിയപ്പോൾ ഔദ്യോഗികസഭയ്ക്ക് റോമൻ ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു. ക്രി.വ. 313-ൽ മിൽട്ടിയേഡ്സ് മാർപ്പാപ്പ നിയോഗിച്ച ഒരു കമ്മീഷൻ ഡൊണാറ്റിസ്റ്റുകളുടെയും അവരുടെ എതിരാളികളുടേയും നിലപാടുകൾ കേട്ടശേഷം ഡോണറ്റിസത്തിനെതിരെ വിധിച്ചെങ്കിലും സാധുതയുള്ള കൂദാശകളുടെ സ്രോതസായ ആഫ്രിക്കയിലെ യഥാർത്ഥസ തങ്ങളുടേതാണെന്ന നിലപാടിൽ ഡോണറ്റിസ്റ്റുകൾ ഉറച്ചു നിന്നു. സർക്കംസെലിയന്മാർ എന്ന തീവ്രവാദിവിഭാഗവുമായി ഡോണറ്റിസ്റ്റുകൾക്കുണ്ടായിരുന്ന ബന്ധം, അവരെ അക്രമികളായി മുദ്രകുത്തി അമർച്ച ചെയ്യുന്നതിൽ ഔദ്യോഗികസഭയ്ക്കും റോമൻ ഭരണകൂടത്തിനും ന്യായീകരണമായി. ഭരണകൂടം ഡൊണാറ്റിസ്റ്റായിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് യാഥാസ്ഥിതിക വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുകയും ചെയ്തതോടെ ക്രമേണ ആ ക്രിസ്തീയ വിഭാഗം ക്ഷയിച്ച് അപ്രത്യക്ഷമായെങ്കിലും<ref>പീറ്റർ ബ്രൗൺ, പുറങ്ങൾ 210-11, 231</ref> ക്രി.വ. 7-8 നൂറ്റാണ്ടുകളിലെ അറേബ്യൻ ആക്രമണം വരെ അവർ നാമമാത്രമായാണെങ്കിലും നിലനിന്നു.<Ref>"Donatism." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>
 
 
"https://ml.wikipedia.org/wiki/ഡോണറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്