"റോക്ക് ആൻഡ്‌ റോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'1940-50 കാലഘട്ടത്തിൽ അമേരിക്കയിൽ രൂപം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:59, 17 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

1940-50 കാലഘട്ടത്തിൽ അമേരിക്കയിൽ രൂപം കൊണ്ട ഒരു സംഗീതവിഭാഗമാണ്‌ റോക്ക് ആൻഡ്‌ റോൾ. പോപ്പുലർ മുസിക്കിൻറെ മറ്റൊരു വിഭാഗമായ ഈ സംഗീതരീതി ഉടലെടുത്തത് ബ്ലുസ്‌, കൺട്രി മ്യൂസിക്‌, ഗോസ്പൽ മ്യൂസിക്‌ എന്നിവയിൽ നിന്നുമാണ്. 1920-30 കളിൽതന്നെ ഈ സംഗീതരീതി ആരംഭിച്ചുവെങ്കിലും 1950 കളിലാണ് ഇതിനു റോക്ക് ആൻഡ്‌ റോൾ എന്ന പേര് ലഭിച്ചത്.


അമേരിക്കൻ ഹെറിറ്റെജ ഡിക്ഷ്ണറി, മരിയം വെബസ്ടർ ഡിക്ഷ്ണറി എന്നിവയിൽ റോക്ക് ആൻഡ്‌ റോൾ സംഗീതത്തെ റോക്ക് സംഗീതവുമായി ചേർത്തു നിർവചനം ചെയ്തിട്ടുണ്ടെങ്കിലും ആൾ വേഡ്സ് ഡോട്ട് കോം ഇതിനെ 1950 കളിലെ സംഗീതമായി നിർവചിക്കുന്നു.

തുടക്കത്തിൽ പിയാനോ, സാക്സഫോൺ എന്നിവ ആയിരുന്നു പ്രധാനമായി ലീഡ് ചെയ്തിരുന്ന ഉപകരണങ്ങൾ. പിന്നീട് ലീഡ് ഗിറ്റാർ പ്രധാന ഉപകരണമായി മാറി. കൂടാതെ റിതം ഗിറ്റാർ, ബേസ് ഗിറ്റാർ, ഡ്രംസ് എന്നിവയും ഉപയോഗിക്കുന്നു. റോക്ക് ആൻഡ്‌ റോൾ സംഗീതത്തിൽ ഉപയോഗിക്കുന്ന ബീറ്റുകളെ റോക്ക് ആൻഡ്‌ റോൾ ബീറ്റ്സ്‌ എന്ന് വിളിക്കുന്നു.


1960 മുതൽ ഇതിനെ മറ്റു സംഗീത വിഭാഗങ്ങളുമായി ചേർത്ത് ഉപയോച്ചുവരുന്നു എങ്കിലും റോക്ക് ആൻഡ്‌ റോൾ സംഗീതം ഇപ്പോഴും ഒരു വലിയ പ്രതേക വിഭാഗമായി തന്നെ നിലനിൽക്കുന്നു. അമേരിക്കയിൽ നിന്നും ആരംഭിച്ച ഈ സംഗീതരീതി പിനീട് മറ്റു രാജ്യങ്ങളിലും പ്രചരിച്ചു. ഇപ്പോൾ എല്ലാ രാജ്യങ്ങളിലും വിവിധ ഭാഷകളിൽ റോക്ക് ആൻഡ്‌ റോൾ സംഗീതം ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=റോക്ക്_ആൻഡ്‌_റോൾ&oldid=696570" എന്ന താളിൽനിന്ന് ശേഖരിച്ചത്