"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
==വിശ്വാസങ്ങൾ==
===ദൈവശാസ്ത്രം===
[[ചിത്രം:Museum für Indische Kunst Dahlem Berlin Mai 2006 066.jpg|thumb|ഉയ്ഘൂർമാർക്കിടയിലെ മനിക്കേയപുരോഹിതർ - കോച്ചോയിലെ നഷ്ടശിഷ്ടങ്ങൾക്കിടയിലെ ചുവർചിത്രം(കാലം 10/11 നൂറ്റാണ്ടുകൾ.)]]
 
നന്മതിന്മകളെ സംബന്ധിച്ച ദൈതദൈവചിന്തയെ ആശ്രയിച്ച ദൈവശാസ്ത്രമായിരുന്നു മനിക്കേയവാദത്തിന്റേത്. സർ‌വനന്മയായ ഒരു പരമശക്തിയുടെ അഭാവം ഈ ചിന്തയുടെ ഒരു സവിശേഷതയായിരുന്നു. തിന്മയുടെ തത്ത്വികപ്രശ്നത്തെ ഇത് പരിഹരിച്ചത് ദൈവത്തിന്റെ സർ‌വശക്തിയെ നിഷേധിച്ചും പരസ്പരവിരുദ്ധമായ രണ്ടു ശക്തികളെ അവതരിപ്പിച്ചുമാണ്‌. മനിക്കേയചിന്തയിൽ, ഓരോ മനുഷ്യവ്യക്തിയും ഈ വിരുദ്ധശക്തികളുടെ പോർക്കളമായിരുന്നു: വ്യക്തിയിലെ നല്ല ഭാഗം വെളിച്ചമായ ആത്മാവും മോശം ഭാഗം ഇരുണ്ട മണ്ണായ ശരീരവുമാണ്‌. വ്യക്തിത്വത്തിൽ നിർണ്ണായകമായിരിക്കുന്നത് ആത്മാവാണെങ്കിലും അത് അതിനു ബാഹ്യമായ ഒരു വിരുദ്ധശക്തിയുടെ പിടിയിലാണെന്നതാണ്‌ തിന്മയിലേയ്ക്കുള്ള ചായ്‌വിന്റെ വിശദീകരണം.
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്