"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
*വീണ്ടുമൊരു സൃഷ്ടിയിൽ പിതാവ് തന്നിൽ നിന്ന് മൂന്നാമത്തെ ദൂതനെ ഉരുവാക്കി. മൂന്നാമത്തെ ദൂതൻ, അപ്പോഴും അവ്യക്തതയിൽ ബന്ധിതമായിരുന്ന പ്രകാശത്തെ വേർതിരിക്കാനുള്ള യന്ത്രമായി പ്രപഞ്ചത്തെ ക്രമീകരിച്ചു. ആ പ്രക്രിയയുടെ ആദ്യത്തെ രണ്ടാഴ്ചക്കാലം പ്രകാശത്തിന്റെ കണികകൾ ചന്ദ്രനിലേയ്ക്കുയർന്ന് പൗർണ്ണമിയാകുന്നു; അടുത്ത രണ്ടാഴ്ചക്കാലം പ്രകാശകണികൾ ചന്ദ്രനെ വിട്ടു സൂര്യനെ പ്രാപിക്കുകയും അവിടന്ന് അവയുടെ സ്വന്തമായ പ്രകാശത്തിന്റെ ലോകത്തെത്തുകയും ചെയ്യുന്നു. എന്നാൽ അസുരന്മാർ വിഴുങ്ങിയ പ്രകാശത്തിന്റെ വേർതിരിവ് അപ്പോഴും പൂർത്തിയാവുന്നില്ല.
 
*തുടർന്ന് മൂന്നാമത്തെ ദൂതൻ നഗ്നകന്യകയായി പുരുഷാസുരന്മാർക്കും നഗ്നയുവാവായനഗ്നയുവാവായി അസുരസ്ത്രീകൾക്കും പ്രത്യക്ഷപ്പെടുന്നുപ്രത്യക്ഷപ്പെട്ടു.....അതോടെ കാമാതുരരായ പുരുഷാസുരന്മാർ നേരത്തേ വിഴുങ്ങിയ പ്രകാശത്തെ രേതസ്സയി പുറംതള്ളുന്നു. ഭൂമിയിൽ പതിച്ച രേതസ്സ് മുളച്ച് സസ്യലതാദികളാകുന്നു. നഗ്നയുവാവിനെ കണ്ട് കാമാതുരരായ അസുരസ്ത്രീകൾ ചാപിള്ളകളെ പ്രസവിക്കുന്നു. നിലത്തു പതിച്ച ചാപിള്ളകൾ സസ്യലതാദികളേയും അവയിലടങ്ങിയിരുന്ന പ്രകാശത്തേയും വിഴുങ്ങുന്നു.
 
*തുടർന്ന് മൂന്നാം ദൂതന്റെ പ്രവൃത്തികൾ കണ്ടു ഭയന്ന ജഡം ആസക്തിയുടെ രൂപമെടുക്കുന്നു. ചാപിള്ളകളിൽ ബന്ധിതമായിരുന്ന പ്രകാശകണികകളെ പൊതിയാൻ ശക്തമായൊരു സൃഷ്ടിയെ ഉണ്ടാക്കാൻ ആസക്തി തീരുമാനിക്കുന്നു. അതിനായി സ്ത്രീ-പുരുഷന്മാരായ ഒരു അസുരജോഡി ചാപിള്ളകളെ വിഴുങ്ങുന്നു. തുടർന്ന് ആ അസുരജോഡി ഇണചേർന്ന് ആദിമനുഷ്യരായ ആദം-ഹവ്വാമാരെ ജനിക്കുപ്പിക്കുന്നു.
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്