"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാരോഗങ്ങളുടെയും പഠനങ്ങൾക്കു പറ്റിയതാണെന്ന് താഴെപറയുന്ന ചില സംഗതികൾ വ്യക്തമാക്കുന്നു. സാംക്രമികരോഗങ്ങളിൽ പലതും ശിശുക്കളെയും കൗമാരപ്രായത്തിൽ ഉള്ളവരെയും ബാധിച്ചു കാണുന്നു. [[പ്രമേഹം]], [[അർബുദം]], [[ഹൃദ്രോഗം|ഹൃദ്‌‌രോഗങ്ങൾ]] മുതലായവ 35 വയസ്സിനു മുകളിൽ ഉള്ളവരെ കൂടുതലായി ആക്രമിക്കുന്നു. ഹൃദ്‌‌രോഗങ്ങൾ പുരുഷന്മാരിൽ 50 വയസ്സുവരെ കൂടുതലായി കണ്ടുവരുന്നു. [[ഗ്രാമം|ഗ്രാമ]] പ്രദേശങ്ങളിലുള്ള രോഗാവസ്ഥകൾ പട്ടണങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ചില രോഗങ്ങൾ (ഉദാഹരണം വായിലെ അർബുദം) ദക്ഷിണഭാരതത്തിലാണ് അധികം കഴിഞ്ഞ 50 വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശ്വസകോശാർബുദം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഭാരതത്തിൽ പലേടത്തും [[കോളറ]], പിള്ളവാതം, വിഷജ്വരം (Typhoid), [[മഞ്ഞപ്പിത്തം]] (infective hepatitis) മുതലായ രോഗങ്ങൾ സമൂഹത്തിൽ എല്ലാ മാസങ്ങളിലും കാണാവുന്നതാണ്. വർഷംതോറും പ്രത്യക്ഷപ്പെടറുണ്ടായിരുന്ന കോളറാ കുറേക്കാലമായി [[കേരളം|കേരളത്തിൽ]] ഉണ്ടായിട്ടില്ല. എങ്കിലും 1965 നു ശേഷം അതുപിന്നെയും ഇവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇമ്മാതിരിയുള്ള അറിവുകൾ മേല്പ്റഞ്ഞ പഠനങ്ങളുടെ ഫലങ്ങളാണ്.
 
==സംശയാസ്പദമായ അനുമാനങ്ങൾ==
 
സ്ഥിതിവിവര കണക്കുകളിൽ നിന്ന് രോഗം ആർക്ക് എവിടെ എപ്പോൾ എന്നീചോദ്യങ്ങൾക്ക് കിട്ടുന്ന ഉത്തരങ്ങളെ സൂക്ഷ്മ പരിശോധന കഴിച്ചാൽ ചില സംശയങ്ങൾ ന്യായമായുണ്ടാകാം. ചിലതരം ആളുകളിലോ, സ്ഥലത്തോ, ഏതെങ്കിലും സമയത്തോ രോഗാവസ്ഥ കാണുന്നത് ഈ ഘടകങ്ങൾക്ക് രോഗവസ്ഥയുമായി വല്ല ബന്ധവും ഉള്ളതുകൊണ്ടാണോ? ഉണ്ടെങ്കിൽ അത് എപ്രകാരമായിരിക്കാം? ഈ വഴിക്കു ചിന്തിച്ചുണ്ടാകുന്ന സംശയാസ്പദമായ അനുമാനങ്ങൾ വഴി രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങളെ ശരിയായും വേർതിരിക്കാൻ സാധിച്ചെന്നുവരാം. പിന്നിട് അവയെ ശാസ്ത്രീയമായി തെളിയിച്ചതിനു ശേഷം മാത്രമേ രോഗഹേതുക്കളെപ്പറ്റിയുള്ള വസ്തുത നിശ്ചയിക്കാവു.
 
==അപഗ്രഥനാത്മകമായ പഠനം==
 
സംശയിക്കപ്പെടുന്ന രോഗകാരണങ്ങളും രോഗാവസ്ഥയും തമ്മിൽ യഥാർഥതിൽ ബന്ധമുണ്ടോ ഇല്ലയോ എന്നു തീർച്ചപ്പെടുത്താനായി നടത്തുന്ന ശാസ്ത്രീയ പഠനത്തിനാണ് അപഗ്രഥനാത്മക - എപ്പിഡെമിയോളജി എന്നുപറയുന്നത്. രണ്ടുവിധത്തിലാണ് ഇത്തരം പഠനങ്ങൾ:
# രോഗാവസ്ഥരിൽ നിന്നു തുടങ്ങുന്നത് (Case history study)
# ഒരു സമൂഹതിൽ ആരെല്ലാം രോഗബാധിതരാകുന്നു എന്ന പഠനം (cohort study)
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/693445" എന്ന താളിൽനിന്ന് ശേഖരിച്ചത്