"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തമിഴ് സാമ്രാജ്യം
പുതിയ താള്‍: തെക്കേ ഇന്ത്യയില്‍ 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ...
(വ്യത്യാസം ഇല്ല)

14:39, 9 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കേ ഇന്ത്യയില്‍ 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം (തമിഴ്: சோழர் குலம், ഐ.പി.എ: ['ʧoːɻə]). കാവേരി നദിയുടെ ഭലഭൂയിഷ്ഠമായ നദീതടങ്ങളില്‍ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍ കരികാല ചോളന്‍ ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരില്‍ പ്രമുഖര്‍ രാജരാജ ചോളന്‍, രാജേന്ദ്ര ചോളന്‍, കുലോതുങ്ക ചോളന്‍ I എന്നിവരാണ്

ചോളസാമ്രാജ്യം അതിന്റെ ഉന്നതിയില്‍ എത്തിയത് 10, 11, 12 നൂറ്റാണ്ടുകളിലാണ്. രാജരാജ ചോളന്‍ I, അദ്ദേഹത്തിന്റെ മകനായ രാജേന്ദ്ര ചോളന്‍ എന്നിവര്‍ക്കു കീഴില്‍ ഈ സാമ്രാജ്യം ഏഷ്യയിലെ ഒരു സൈനീക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി മാറി. തെക്ക് മാലിദ്വീപുകള്‍ മുതല്‍ വടക്ക് ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയുടെ നദീതടങ്ങള്‍ വരെ ചോളസാമ്രാജ്യം വ്യാപിച്ചിരുന്നു. . രാജരാജ ചോളന്‍ തെക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കി. ശ്രീലങ്കയുടെ ചില ഭാഗങ്ങളും മാലിദ്വീപുകളും അദ്ദേഹം തന്റെ സാമ്രാജ്യത്തില്‍ ചേര്‍ത്തു. വടക്കേ ഇന്ത്യയിലേക്ക് വിജയകരമായി പടനയിച്ച അദ്ദേഹം ഗംഗാനദിവരെ എത്തി, പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ പരാജയപ്പെടുത്തി. മലയ ദ്വീപുസമൂഹത്തിലെ രാജ്യങ്ങളെയും അദ്ദേഹം വിജയകരമായി ആക്രമിച്ചു. പാണ്ഡ്യരുടെയും ഹൊയ്സാലരുടെയും ഉദയത്തോടെ 12-ആം നൂറ്റാണ്ടില്‍ ചോളസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. 13-ആം നൂറ്റാണ്ടോടെ ചോളസാമ്രാജ്യം അസ്തമിച്ചു.

തമിഴ് സാഹിത്യം, വാസ്തുവിദ്യ എന്നിവയുടെ പ്രോത്സാഹകര്‍ ആയിരുന്നു ചോളരാജാക്കന്മാര്‍. ഇവരുടെ പ്രോത്സാഹനത്തില്‍ ആണ് തമിഴ് സാഹിത്യത്തിലെ പല പ്രധാന കൃതികളും തമിഴ്നാട്ടിലെ പല പ്രധാന ക്ഷേത്രങ്ങളും രൂപംകൊണ്ടത്. ക്ഷേത്രനിര്‍മ്മാണത്തെ വളരെ പ്രോത്സാഹിപ്പിച്ച ചോളരാജാക്കന്മാര്‍ ക്ഷേത്രങ്ങളെ ആരാധനാലയങ്ങള്‍ എന്നതിനു പുറമേ വാണിജ്യ കേന്ദ്രങ്ങളായും കരുതി. ഒരു കേന്ദ്രീകൃത ഭരണസംവിധാനവും അച്ചടക്കമുള്ള ഉദ്യോഗസ്ഥവൃന്ദവും ചോളര്‍ രൂപീകരിച്ചു.

"https://ml.wikipedia.org/w/index.php?title=ചോഴസാമ്രാജ്യം&oldid=68350" എന്ന താളിൽനിന്ന് ശേഖരിച്ചത്