"കുനിന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാജവംശം
Content deleted Content added
(ചെ.) പുതിയ താള്‍: കുനിന്ദ സാമ്രാജ്യം (പ്രാചീന സാഹിത്യത്തില്‍ കുലിന്ദ എന്നും വ...
(വ്യത്യാസം ഇല്ല)

14:35, 9 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കുനിന്ദ സാമ്രാജ്യം (പ്രാചീന സാഹിത്യത്തില്‍ കുലിന്ദ എന്നും വിശേഷിപ്പിച്ചിരിക്കുന്നു) ക്രി.മു 2-ആം നൂറ്റാണ്ടുമുതല്‍ ക്രി.പി. 3-ആം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ഒരു പുരാതന ഹിമാലയന്‍ സാമ്രാജ്യം ആണ്. ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലും വടക്കേ ഇന്ത്യയിലെ ഹിമാചലിന്റെ തെക്കന്‍ പ്രദേശങ്ങളിലും ആയി കുനിന്ദ രാജവംശം വ്യാപിച്ചുകിടന്നു.

കുനിന്ദ സാമ്രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം ക്രി.മു. 2-ആം നൂറ്റാണ്ടുമുതല്‍ക്കാണ്. ഇന്ത്യയിലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കുനിന്ദ സാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. മഹാഭാരതം അനുസരിച്ച് കുനിന്ദരെ അര്‍ജ്ജുനന്‍ പരാജയെപ്പെടുത്തി.

ആദ്യത്തെ കുനിന്ദ രാജാക്കന്മാരില്‍ ഒരാളായിരുന്നു അമോഘ്ഭൂതി. യമുന, സത്‌ലജ് നദികളുടെ കുന്നുകള്‍ നിറഞ്ഞ താഴ്വര അദ്ദേഹം ഭരിച്ചു (ഇന്നത്തെ ഉഹ്ത്തരാഖണ്ഡ്, തെക്കന്‍ ഹിമാചല്‍ സംസ്ഥാനങ്ങളില്‍)

ഗ്രീക്ക് ചരിത്രകാരനായ റ്റോളമി കുനിന്ദസാമ്രാജ്യത്തിന്റെ അതിര്‍ത്തി ഗംഗ, യമുന, സത്‌ലജ് എന്നീ നദികളുടെ പ്രഭവ സ്ഥാനത്താണ് എന്ന് എഴുതിയിരിക്കുന്നു.

ഖര്‍വാള്‍ പ്രദേശത്തുള്ള കല്‍ശിയിലെ ഒരു അശോകസ്തംഭത്തിലെ ലിഖിതങ്ങള്‍ ഈ പ്രദേശത്ത് ക്രി.മു. 4-ആം നൂറ്റാണ്ടില്‍ ബുദ്ധമതം പ്രചാരത്തില്‍ ആയിരുന്നു എന്ന് കാണിക്കുന്നു.

3-ആം നൂറ്റാണ്ടോടെ കുനിന്ദ സാമ്രാജ്യം അപ്രതിക്ഷമായി. 4-ആം നൂറ്റാണ്ടുമുതല്‍ ഈ പ്രദേശം ശൈവ വിശ്വാസങ്ങളിലേക്ക് തിരിഞ്ഞു.

"https://ml.wikipedia.org/w/index.php?title=കുനിന്ദ_രാജവംശം&oldid=68343" എന്ന താളിൽനിന്ന് ശേഖരിച്ചത്